പി.സി.ജോർജിനെ കാണാനെത്തിയ വി.മുരളീധരന് അനുമതി നിഷേധിച്ച് പൊലീസ്

LATEST UPDATES

6/recent/ticker-posts

പി.സി.ജോർജിനെ കാണാനെത്തിയ വി.മുരളീധരന് അനുമതി നിഷേധിച്ച് പൊലീസ്



തിരുവനന്തപുരം• പി.സി.ജോർജിനെ കാണാൻ തിരുവനന്തപുരം നന്ദാവനം എആർ ക്യാംപിൽ എത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനെ തടഞ്ഞു. പി.സി.ജോർജിനെ കാണാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്നത് ഇരട്ടനീതിയെന്ന് മുരളീധരൻ ആരോപിച്ചു. ആളുകളെ വെട്ടിക്കൊന്നാൽ പ്രതികളെ പിടിക്കാൻ പൊലീസിന് തിരക്കില്ല. പക്ഷേ ഒരു പ്രസ്താവന നടത്തിയതിന്റെ പേരിൽ കസ്റ്റഡിയിലെടുത്തിരിക്കുന്നു.

പി.സി.ജോർജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അദ്ദേഹം ഭീകരവാദിയല്ല. അഭിപ്രായ സ്വാതന്ത്ര്യം വേണമെന്നു പറയുന്നവരാണ് സിപിഎമ്മുകാർ. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാൻ സ്വാതന്ത്ര്യം വേണമെന്നു പറയുന്നവരാണ് സിപിഎമ്മുകാരെന്നും മുരളീധരൻ ആരോപിച്ചു.

Post a Comment

0 Comments