പിസി ജോർജിനെ കാണാൻ എആർ ക്യാമ്പിൽ വി മുരളീധരനെത്തി

LATEST UPDATES

6/recent/ticker-posts

പിസി ജോർജിനെ കാണാൻ എആർ ക്യാമ്പിൽ വി മുരളീധരനെത്തി

 


എആർ ക്യാമ്പിലെത്തിച്ച പിസി ജോർജിനെ കാണാൻ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനെത്തി. രാജ്യദ്രോഹ മുദ്യാവാക്യം ഉൾപ്പടെ വിളിക്കാൻ സ്വാതന്ത്ര്യം കൊടുക്കണമെന്ന് പറയുന്ന പാർട്ടിയായ സിപിഐഎം പിസി ജോർജിനെ ഇക്കാര്യത്തിൽ വേട്ടയാടുകയാണ്. ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ പിടിക്കാൻ കാണിക്കാത്ത തിടുക്കമാണ് ഇക്കാര്യത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ കാട്ടുന്നത്. യൂത്ത് ലീ​ഗിന്റെ പരാതിയിൽ ആരെയും അകത്തിടാമെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഇത് ആരെ പ്രീണിപ്പിക്കാനാണെന്ന് എല്ലാവർക്കുമറിയാം. പിസി ജോർജിനെ കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം വിശദമായി പ്രതികരിക്കാമെന്ന് വി മുരളീധരൻ അറിയിച്ചു.

പിസി ജോർജിനെ കൊണ്ടുപോകുന്ന വാഹനവും പൊലീസ് വാഹനവും വട്ടപ്പാറയ്ക്ക് സമീപം തടഞ്ഞ് നിർത്തി ബിജെപി പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചിരുന്നു. ഇവിടെ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുക്കുന്ന ബിജെപിയുടെ ഒരു പരിപാടി നടക്കുന്നുണ്ടായിരുന്നു. അവിടെ നിന്ന പ്രവർത്തകരാണ് അഞ്ച് മിനിട്ടോളം വാഹനം തടഞ്ഞ് പിസി ജോർജിന് അഭിവാദ്യമർപ്പിച്ചത്. പ്രവർത്തകരെ ബലം പ്രയോ​ഗിച്ച് മാറ്റിയശേഷമാണ് പിസി ജോർജിനെയും കൊണ്ട് വാഹനം മുന്നോട്ട് നീങ്ങിയത്. എല്ലാം കോടതിയിൽ പറയാമെന്നാണ് പിസി ജോർജ് പ്രതികരിച്ചത്.

നിയമത്തിന്റെ പരിധി ലംഘിക്കുന്ന തരത്തിലുള്ള പരാമർശമാണ് പിസി ജോർജ് നടത്തിയതെന്നും ഇതിന്റെ ഫലം അദ്ദേഹം അനുഭവിക്കണമെന്നും സെബാസ്റ്റ്യൻ പോൾ ട്വന്റിഫോറിനോട് പറഞ്ഞു. അടുത്ത കാലത്തായി ഇത്തരം വിദ്വേഷ പ്രസം​ഗങ്ങൾ കൂടിവരുകയാണ്. മത സൗഹാർദം ഇപ്പോൾ ലോലമായ അവസ്ഥയിലാണ്. അത് തകർക്കുന്ന സമീപനമാണ് പിസി ജോർജ് സ്വീകരിച്ചിരിക്കുന്നത്. എന്തും വിളിച്ചുപറയാമെന്ന തോന്നലാണ് പിസി ജോർജിനുള്ളത്. സമുദായങ്ങളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള മലീമസമായ വാക് പ്രയോ​ഗങ്ങൾ ക്രിമിനൽ കുറ്റമാണെന്നും സെബാസ്റ്റ്യൻ പോൾ വ്യക്തമാക്കി.


Post a Comment

0 Comments