ഷവര്‍മ കഴിച്ച മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റ് സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഷവര്‍മ നിരോധനം ആലോചനയിലുണ്ടെന്ന് ആരോഗ്യമന്ത്രി എം.എ സുബ്രഹ്മണ്യം. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ നിരവധി കടകളില്‍ കേടുവന്ന കോഴിയിറച്ചി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് തമിഴ്‌നാട്ടില്‍ ഷവര്‍മക്ക് നിരോധനമേര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞദിവസമാണ് തഞ്ചാവൂരിലെ ഒരത്തുനാട് സര്‍ക്കാര്‍ വെറ്റിനറി കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത്. പ്രവീണ്‍(22), പുതികോട്ട സ്വദേശി പരമേശ്വരന്‍(21), ധര്‍മപുരി സ്വദേശി മണികണ്ഠന്‍(21) എന്നീ വിദ്യാര്‍ഥികള്‍ക്ക് ഒരത്തുനാടുളള റെസ്റ്റോറന്റില്‍ നിന്ന് ഷവര്‍മ കഴിച്ചതിന് പിന്നാലെയാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഹോസ്റ്റലില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടായതോടെ കോളേജ് അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
%20(20).jpeg)
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ