യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വർദ്ധന

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വർദ്ധന

 


ദുബായ്: യുഎഇയില്‍ ഇന്ന് 233 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 200 ല്‍ താഴെയായി പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞിരുന്നു. 284 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തില്ല.


13,670 ആണ് സജീവ കോവിഡ് കേസുകള്‍. 205,169 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 233 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 900484 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 884512 പേരാണ് രോഗമുക്തി നേടിയത്. 2302 പേരാണ് മരിച്ചത്.

Post a Comment

0 Comments