വിദ്യാഭ്യാസ ശാക്തീകരണ മേഖലയിൽ സീക്ക് നടത്തി വരുന്ന പ്രവർത്തനം സമൂഹത്തിന് മാതൃക : മേഘശ്രീ ഐ.എ.എസ്

LATEST UPDATES

6/recent/ticker-posts

വിദ്യാഭ്യാസ ശാക്തീകരണ മേഖലയിൽ സീക്ക് നടത്തി വരുന്ന പ്രവർത്തനം സമൂഹത്തിന് മാതൃക : മേഘശ്രീ ഐ.എ.എസ്

 



കാഞ്ഞങ്ങാട് : വിദ്യാഭ്യാസ ശാക്തീകരണ മേഖലയിൽ സീക്ക് നടത്തി വരുന്ന പ്രവർത്തനം സമൂഹത്തിന് മാതൃകയാണെന്ന് മേഘശ്രീ ഐ എ എസ് . സിവിൽ സർവ്വീസ് മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും കുട്ടികളെ കൈപിടിച്ച് ഉയർത്താൻ സീക്കിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനം അഭിനന്ദനാർഹം ആണെന്നും , അത് കൃത്യമായി ഉപയോഗിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും മേഘശ്രീ കൂട്ടിച്ചേർത്തു . ക്രെസന്റ് സ്‌കൂളിൽ സീക്കിന്റെ നേത്യുത്വത്തിൽ നടത്തി വരുന്ന എജുഫെസ്ററ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം .


രാവിലെ ഒമ്പത് മണിക്ക് ക്യാമ്പ് ആരംഭിച്ചു . സബ് കളക്ടർ മേഘശ്രീ ഐ എ എസ് കുട്ടികളുമായി സംവദിച്ചു . സിവിൽ സർവ്വീസ് മേഖലയുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് തന്റെ കരിയർ ബന്ധപ്പെടുത്തി ഉത്തരം നൽകിയത് കുട്ടികൾക്ക് വലിയ പ്രചോദനമായി . 


സീക് ജനറൽ സെക്രട്ടറി സി.കെ റഹ്മത്തുള്ള അധ്യക്ഷം വഹിച്ച ചടങ്ങിന് എജുഫെസ്റ്റ് ചെയർമാൻ 

 അഡ്വ:  നിസാം ഫലാഹ് സ്വാഗതവും എജുഫെസ്റ്റ് കോർഡിനേറ്റർ റിയാസ് അമലടുക്കം നന്ദിയും പറഞ്ഞു . തുടർന്ന് വേദിയിൽ വെച്ച് സീക്കിന്റെ പ്രവർത്തനം പരിചയപ്പെടുത്തുന്ന ലഘു ലേഖ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി കുഞ്ഞഹമ്മദ് ഹാജി സി.ബി അഹമ്മദിന് നൽകി പ്രകാശനം ചെയ്തു . വിവിധ സ്കോളർഷിപ്പുകളുടെ വിവരങ്ങൾ അടങ്ങിയ ഗൈഡ് ക്രസന്റ് സ്‌കൂൾ ചെയർമാൻ എം ബി എം അഷ്‌റഫ് സീക്ക് ഭാരവാഹികളായ അഹമ്മദ് ബെസ്റ്റോ , അഷ്‌റഫ് കൊട്ടോടി തുടങ്ങിയവർക്ക് നൽകി പ്രകാശനം ചെയ്തു .


കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ കെ.വി സുജാത ടീച്ചർ , ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ബിന്ദു സി.എ , ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ പുഷ്പ കെ.വി , രവീന്ദ്രൻ , സി.കുഞ്ഞബ്ദുള്ള ഹാജി , തായൽ അബൂബക്കർ ഹാജി , പി.കെ അബ്ദുല്ല കുഞ്ഞി , സൈഫുദ്ധീൻ , ആയിഷ ഫർസാന  , എ. ഹമീദ് ഹാജി , അഹമ്മദ് കിർമാണി , അസീസ് മാസ്റ്റർ , സി എച്ച് അഷ്‌റഫ് കൊത്തിക്കാൽ , പി എം ഹസൈനാർ തുടങ്ങിയവർ സംബന്ധിച്ചു .

Post a Comment

0 Comments