മികച്ച പവലിയനുള്ള ഒന്നാം സമ്മാനം കാസറഗോഡ് ടൂറിസം പവലിയൻ നേടി

LATEST UPDATES

6/recent/ticker-posts

മികച്ച പവലിയനുള്ള ഒന്നാം സമ്മാനം കാസറഗോഡ് ടൂറിസം പവലിയൻ നേടി

കാഞ്ഞങ്ങാട്: ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലയിൽ നടപ്പിലാക്കുന്ന വില്ലജ് ലൈഫ് എക്സ്പീരിയൻസിന്റെ ചെറിയ പതിപ്പ് മേളയിൽ തയ്യാറാക്കിയതിനാണ് കാസറഗോഡ് ടൂറിസത്തിന് കാഞ്ഞങ്ങാട്ട് നടന്ന   എന്റെ കേരളം പ്രദർശന വിപണന മേളയിലെ  മികച്ച പവലിയനുള്ള ഒന്നാം സമ്മാനം  നേടിക്കൊടുത്തത്.



തികച്ചും ഉത്തരവാദിത്ത ടൂറിസം മാതൃകയിൽ ആണ് പവലിയൻ തയ്യാറാക്കിയത്.മൺകുടിലും നെൽവയലും കുളങ്ങളും താറാവുകളും സന്ദർഷകരിൽ കൗതുകമുണർത്തി.


നീലേശ്വരം ചായോത്ത് യൂണിറ്റിൽ നിന്നും ഓല മടയലും ബേഡഡുക്കത്തിലെ കോട്ടനെയ്ത്തും പവലിയനിലെ പ്രധാന ആകർഷണങ്ങളായി. കാഞ്ഞങ്ങാട് ആകൃതി സ്കൂൾ ഓഫ് പെയ്ന്റിംഗിലെ 6 ഓളം പേർ നിരന്നിരുന്ന്  ലൈവ് പെയിന്റിങ്ങ് ചെയ്തത് പവലിയന്റെ മാറ്റ് വർദ്ധിപ്പിച്ചു. ഒളവറയിലെ  നെറ്റിപ്പട്ട നിർമാണ രീതി അനുഭവിച്ചറിയാനും  പഠിക്കാനുമുള്ള സ്റ്റാളിന് മുന്നിൽ വൻ തിരക്കായിരുന്നു. മാറുങ്കാലിലെ  ഗ്രാമീണം കൾച്ചറൽ യൂണിറ്റിന്റെ  ശിൽപ നിർമ്മാണവും മേളയിലുണ്ടായിരുന്നു.


കാലിക്കടവിലെ സൈൻ ഇൻ ക്രാഫ്റ്റിന്റെ സ്റ്റാളിൽ നിന്നും ഉല്‌പന്നങ്ങൾ വാങ്ങാനും സന്ദർഷകരുടെ തിരക്കായിരുന്നു.


പവലിയനിൽ ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപറേഷന്റെ പ്ര ത്തേക സ്റ്റാളും ഉണ്ടായിരുന്നു.


ടൂറിസം കൊണ്ട് ഗ്രാമീണ ജനങ്ങൾക്ക്‌ വരുമാന മാർഗം ഉണ്ടാക്കികൊടുക്കുക എന്നതാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രധാന ലക്ഷ്യം. നിരവധി യൂണിറ്റുകൾ ഉത്തരവാദിത്ത ടൂറിസം മിഷനിൽ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 


ടൂറിസം പവലിയനിലെ സ്റ്റാളുകളുടെ ഉത്തരവാദിത്തം ജില്ലാ ടൂറിസം പ്രൊമോഷൻ സെക്രട്ടറി ലിജോ ജോസഫും ,ലൈവ് യൂണിറ്റുകളുടെ ചുമതല ഉത്തരവാദിത്തം ടൂറിസം മിഷൻ ജില്ലാ കോർഡിനേറ്റർ ധന്യ T ക്കുമായിരുന്നു. ടൂറിസം ഇൻഫർമേഷൻ ഓഫീസർ ബാബു മഹീന്ദ്രൻ ,ഓഫീസ് അസിസ്റ്റന്റ് വിജിൽ തുടങ്ങിയ മറ്റ് ഉദ്യോഗസ്ഥരും മേളയ്ക്ക് വേണ്ട നിർദ്ദേശങ്ങളും സഹകരണവും നൽകി.


Post a Comment

0 Comments