തട്ടുകടയില്‍ നിന്ന് വാങ്ങിയ കപ്പബിരിയാണിയില്‍ വെള്ളിമോതിരം

തട്ടുകടയില്‍ നിന്ന് വാങ്ങിയ കപ്പബിരിയാണിയില്‍ വെള്ളിമോതിരം


 

ആലപ്പുഴ: തട്ടുകടയില്‍ നിന്നും വാങ്ങിയ കപ്പബിരിയാണിയില്‍ വെള്ളിമോതിരം കണ്ടെത്തി. ആരോഗ്യവിഭാഗത്തിന് നല്‍കിയ പരാതിയില്‍ തട്ടുകട അടച്ചിടാന്‍ നിര്‍ദേശം നല്‍കി. കണിച്ചുകുളങ്ങര സ്വദേശിനി ഷാലിക്കാണ് കഴിഞ്ഞ ദിവസം തട്ടുകടയില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ നിന്നും മോതിരം കിട്ടിയത്.


നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടക്കെതിരെയാണ് പരാതി ഉയര്‍ന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം തുടങ്ങി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കട അടച്ചിടുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.

നഗരത്തിലാണ് ഭക്ഷണം വില്‍പന നടത്തിയതെങ്കിലും പാകംചെയ്തത് തണ്ണീര്‍മുക്കം പഞ്ചായത്ത് പരിധിയിലാണെന്നതിനാല്‍ പഞ്ചായത്തിന്റെയും അനുമതിയിലായിരിക്കും തുടര്‍ നടപടികള്‍. നഗരത്തില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു നടപടിയെടുക്കുന്നതിനിടെയാണ് തട്ടുകടക്കെതിരെ പരാതി ഉയര്‍ന്നത്.

Post a Comment

0 Comments