ചിത്താരിയിലെ കാറപകടം; ഒരു യുവാവ് കൂടി മരണപ്പെട്ടു , ഇതോടെ മരണം മൂന്നായി

ചിത്താരിയിലെ കാറപകടം; ഒരു യുവാവ് കൂടി മരണപ്പെട്ടു , ഇതോടെ മരണം മൂന്നായി



കാഞ്ഞങ്ങാട്: സെന്റർ ചിത്താരി പെട്രോൾ പമ്പിന് സമീപം കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ  മരണം മൂന്നായി .  മുക്കൂട് കീക്കാൻ തോട്ടത്തിലെ ചോയിയുടെ മകൻ സുധീഷ് (28) ആണ് ഇപ്പോൾ മരണപ്പെട്ടത്.  മുക്കൂട് കാരക്കുന്നിലെ ഷാഫിയുടെ മകൻ സാബിർ (25), മുക്കൂട് കൂട്ടക്കനിയിലെ മൊയ്തുവിന്റെ മകൻ സാദാത്ത് (30) എന്നിവർ ഇന്നലെയും ഇന്നുമായി മരണപ്പെട്ടിരുന്നു. മുക്കൂട് കൂട്ടക്കനിയിലെ നാരായണന്റെ മകൻ പ്രസാദ് (32) ചികിത്സയിലുള്ളത്.

Post a Comment

0 Comments