യു.എ.ഇ പ്രസിഡന്റിന്റെ നിര്യാണം: ഇന്ത്യയിൽ ഇന്ന് ദേശീയ ദുഃഖാചരണം

യു.എ.ഇ പ്രസിഡന്റിന്റെ നിര്യാണം: ഇന്ത്യയിൽ ഇന്ന് ദേശീയ ദുഃഖാചരണം


 ന്യൂഡൽഹി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാന്റെ നിര്യാണത്തിൽ ആദരസൂചകമായി ഇന്ത്യ  ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. മെയ് 14ന് ശനിയാഴ്ച രാജ്യത്തുടനീളം ഒരു ദിവസത്തെ ദുഃഖാചരണം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.

സ്ഥിരമായി ദേശീയ പതാക ഉയർത്തുന്ന എല്ലാ കെട്ടിടങ്ങളിലും പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക വിനോദ പരിപാടികൾ ഉണ്ടാകില്ലെന്നും സർക്കാർ ഉത്തരവിൽ അറിയിച്ചു.


Post a Comment

0 Comments