ആരാകും യുഎഇയുടെ പുതിയ പ്രസിഡന്റ് ? ഇന്നറിയാം

ആരാകും യുഎഇയുടെ പുതിയ പ്രസിഡന്റ് ? ഇന്നറിയാം

 



യുഎഇയുടെ പുതിയ പ്രസിഡന്റിനെ ഇന്നു പ്രഖ്യാപിച്ചേക്കും. അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുതിയ പ്രസിഡൻറായി ചുമതലയേൽക്കാനാണ് സാധ്യത. ഇന്നലെ അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻറെ സഹോദരനും യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിൻറെ മകനുമാണ് ഷെയ്ഖ് മുഹമ്മദ്. 


2014 ൽ ഷെയ്ഖ് ഖലീഫ രോഗബാധിതനായതിനുശേഷം ഭരണച്ചുമതല നിർവഹിക്കുന്നത് ഷെയ്ഖ് മുഹമ്മദാണ്. യുഎഇയിലെ ഏഴ് എമിറേറ്റുകളിലേയും ഭരണാധിപൻമാർ ഒന്നുചേർന്നാണ് യുഎഇ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. 

Post a Comment

0 Comments