തിങ്കളാഴ്‌ച, മേയ് 16, 2022


മാണിക്കോത്ത്: മോട്ടോർ ബൈക്കിടിച്ച് മദ്രസ അധ്യാപകന് ഗുരുതരമായി പരിക്കേറ്റു. മാണിക്കോത്ത് മിഫ്താഹുൽ ഉലൂം മദ്രസയിലെ അധ്യാപകൻ മുഹമ്മദ് എം സി (60) എന്ന എം സി ഉസ്താദിനീയാണ് റോഡരികിലൂടെ നടന്നു പോകുമ്പോൾ കാസർകോട് ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന ബൈക്കിടിച്ചത്. ഞായറാഴ്ച രാത്രി 8 മണിക്ക് മാണിക്കോത്ത് റോഡിലാണ് അപകടം. വാരിയെല്ലിനും  തലയിലും ഗുരുതരമായി പരിക്കേറ്റ എം സി ഉസ്താദിനെ മംഗ്ളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ കുറുമത്തൂർ സ്വദേശിയായ എംസി ഉസ്താദ് വർഷങ്ങളായി മാണിക്കോത്ത് മദ്രസയിലെ അധ്യാപകനാണ്. അജാഗ്രതയിൽ ബൈക്ക് ഓടിച്ച് അപകടമുണ്ടാക്കിയ ആൾക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ