ആസ്‌ക് ആലംപാടി ജി.സി.സിക്ക് പുതിയ നേതൃത്വം

LATEST UPDATES

6/recent/ticker-posts

ആസ്‌ക് ആലംപാടി ജി.സി.സിക്ക് പുതിയ നേതൃത്വം

 



ദുബൈ: ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ  (ആസ്‌ക് ആലംപാടി) ജി.സി.സി കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. 2022-23 വര്‍ഷത്തേക്കുള്ള ജി.സി.സി കമ്മിറ്റിയെയാണ് ഓൺലൈൻ ജനറൽ ബോഡിയിലൂടെ തെരഞ്ഞെടുത്തത് . സെക്രട്ടറി അസീസ് അജ്ജു കഴിഞ്ഞ വര്‍ഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.


പ്രസിഡന്റായി അബ്ദുൽ റഹ്‌മാൻ മേനത്തിനെയും ,ജനറല്‍ സെക്രട്ടറിയായി അഉഫ് കന്നികാടിനേയും, ട്രഷറർ ആയി ദാവൂദ് മിഹ്റാജിനേയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ : വൈസ് പ്രസിഡന്റുമാരായി സിദ്ധിഖ് കോപ്പ, കാദർ മാഷ്, കബീർ മിഹ്റാജ്, ജോയിൻ സെക്രട്ടറിമാരായി സിദ്ധിഖ് ബെൽപ്പു, ഹാരിസ് ബിസ്മില്ല, യാസീൻ. സി.എച്ച് എന്നിവരെയും തെരെഞ്ഞെടുത്തു.

റിട്ടേണിങ് ഓഫിസർമാരായ ജാബു പൊളിറ്റ്‌, ഫൈസൽ അറഫ എന്നിവർ ഓൺലൈൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Post a Comment

0 Comments