ഒന്നാം റാങ്ക് ജേതാക്കളെ അനുമോദിച്ചു

ഒന്നാം റാങ്ക് ജേതാക്കളെ അനുമോദിച്ചു

 



വിദ്യാനഗർ : കഴിഞ്ഞ വർഷത്തെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാസർകോട് ഐ.ടി.ഐയിലെ ട്രെയിനികളായ ഫാത്തിമത്ത് അസ്മിന, സഫിയത്ത് തൻസീറ എന്നിവരെ അധ്യാപകരും, പി.ടി.എ കമ്മിറ്റിയും അനുമോദിച്ചു. മൾട്ടിമീഡിയ അനിമേഷൻ ആന്റ് സ്പെഷ്യൽ ഇഫക്റ്റിലാണ് അസ്മിന ഒന്നാം സ്ഥാനം നേടിയത്. തൻസീറ ഇൻഫർമേഷൻ ടെക്നോളജിയിലും.


പ്രസ്തുത പരിപാടിയിൽ പ്രിൻസിപ്പാൾ സജിമോൻ മുണ്ടാടൻ, പി.ടി.എ പ്രസിഡന്റ്‌ ഖാദർ പാലോത്ത്, സീനിയർ സൂപ്രണ്ട് താഹിർ, മമ്മു ചാല, ഗിരിജ ടീച്ചർ, ഷിനു വെളുക്കൈ തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

0 Comments