നടിയും മോഡലുമായ ഷെറിൻ സെലിൻ കൊച്ചിയിൽ മരിച്ച നിലയിൽ

LATEST UPDATES

6/recent/ticker-posts

നടിയും മോഡലുമായ ഷെറിൻ സെലിൻ കൊച്ചിയിൽ മരിച്ച നിലയിൽ



നടിയും മോഡലുമായ ട്രാൻസ്‍ വുമൺ ഷെറിൻ സെലിൻ മാത്യുവിനെ മരിച്ച നിലയിൽ കണ്ടെത്തി. 27 വയസ്സായിരുന്നു. എറണാകുളം ചക്കരപറമ്പിലുള്ള ലോഡ്‍ജിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സമീപ വാസികൾ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയത്. ആലപ്പുഴ സ്വദേശിയായ ഷെറിൻ വ‍ർഷങ്ങളായി കൊച്ചിയിൽ താമസിച്ചുവരികയായിരുന്നു. മോഡലിംഗ് രംഗത്തും സിനിമാ രംഗത്തും കുറച്ചുനാളായി ഷെറിൻ സജീവമായിരുന്നു.

മൂന്ന് ദിവസം മുമ്പാണ് നടിയും മോഡലുമായ ഷഹ്ന സജാദിനെ കോഴിക്കോട് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിന് പിന്നാലെ ഇപ്പോൾ നടിയും മോഡലുമായ ഷെറിൻ സെലിൻറേയും മരണ വാർത്ത പുറത്തുവന്നത് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.


ഷെറിൻ താമസിച്ചിരുന്ന ലോഡ്ജിലാണ് ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം ഇന്ന് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് സുഹൃത്തുക്കൾ പറഞ്ഞിരിക്കുന്നത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുള്ളതായാണ് വിവരം.


സോഷ്യൽമീഡിയ ലോകത്ത് ഏറെ സജീവമായിരുന്നു ഷെറിൻ. ഇൻസ്റ്റഗ്രാമിൽ ഫോട്ടോഷൂട്ടുകളും റീൽസ് വീഡിയോകളുമൊക്കെ ഇടയ്ക്കിടയ്ക്ക് പങ്കുവയ്ക്കാറുമുണ്ട്. പതിനായിരത്തിനടുത്ത് ഫോളോവേഴ്സും താരത്തിനുണ്ടായിരുന്നു.

കുറച്ചുനാളുകളായി ഷെറിനും പങ്കാളിയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും സുഹൃത്തുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. 'യൂ ആർ ബ്രേവർ ദാൻ യു ബിലീവ്' എന്നെഴുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി കഴിഞ്ഞ ദിവസം ഷെറിൻ പങ്കുവെച്ചിട്ടുമുണ്ട്.

Post a Comment

0 Comments