ജിദ്ദയിൽ അബ്ദുല്ലക്കുട്ടി വിളിച്ച യോഗം സംഘടനകൾ ബഹിഷ്കരിച്ചു

ജിദ്ദയിൽ അബ്ദുല്ലക്കുട്ടി വിളിച്ച യോഗം സംഘടനകൾ ബഹിഷ്കരിച്ചു

ജിദ്ദ: വിവിധ സംഘടനാ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി എ.പി. അബ്ദുല്ലക്കുട്ടി വിളിച്ചു ചേർത്ത യോഗം ജിദ്ദയിലെ സംഘടനകൾ ബഹിഷ്കരിച്ചു. കെഎംസിസി, ഒഐസിസി, നവോദയ, ഹജ് വെൽഫെയർ ഫോറം തുടങ്ങിയ സംഘടനകളെ യോഗത്തിലേയ്ക്ക് ക്ഷണിച്ചിരുന്നു.


എന്നാൽ, ജിദ്ദയിലെ ബിജെപി പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് ഫോറം (ഐഒഎഫ്) ആണ് തങ്ങളെ ക്ഷണിച്ചത്. കോൺസുലേറ്റോ കേന്ദ്ര ഹജ് കമ്മറ്റി ചെയർമാൻ എന്ന നിലയിൽ അബ്ദുല്ലക്കുട്ടിയോ നേരിട്ട് വിളിക്കാത്തതാണ് യോഗം ബഹിഷ്കരിക്കാൻ കാരണമെന്നും ഭാരവാഹികൾ വ്യക്തമാക്കി.


 

Post a Comment

0 Comments