പാലക്കാട്ട് രണ്ട് പോലീസുകാർ മരിച്ചനിലയിൽ; മൃതദേഹങ്ങൾ പോലീസ് ക്യാമ്പിന് പിന്നിലെ പറമ്പിൽ

പാലക്കാട്ട് രണ്ട് പോലീസുകാർ മരിച്ചനിലയിൽ; മൃതദേഹങ്ങൾ പോലീസ് ക്യാമ്പിന് പിന്നിലെ പറമ്പിൽ


 പാലക്കാട്: മുട്ടിക്കുളങ്ങരയിൽ രണ്ട് പോലീസുകാരെ മരിച്ചനിലയിൽ കണ്ടെത്തി. മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ അശോകൻ, മോഹൻദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ പറമ്പിൽ മരിച്ചനിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല.

കഴിഞ്ഞദിവസം ഒരാൾ ഡ്യൂട്ടിയിലുണ്ടായിരുന്നതായും മറ്റൊരാൾ അവധിയിലായിരുന്നുവെന്നും പറയുന്നു. ഇരുവരെയും കഴിഞ്ഞദിവസം രാത്രിമുതൽ കാണാതായിരുന്നതായും വിവരങ്ങളുണ്ട്. അതേസമയം, എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. സംഭവത്തിൽ പോലീസും വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് പോലീസും ഫൊറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തുകയാണ്.

Post a Comment

0 Comments