പൊലീസുകാരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ

LATEST UPDATES

6/recent/ticker-posts

പൊലീസുകാരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ


 പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയൻ പൊലീസ് ക്യാമ്പിലെ രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ക്യാമ്പിലെ കൂടുതൽ പേരെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് ഹവീൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെ മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപത്തെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രി മുതൽ ഇരുവരെയും കാണാനില്ലായിരുന്നു. 

Post a Comment

0 Comments