മഡിയനില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അജാനൂര്‍ യൂണിറ്റ്

LATEST UPDATES

6/recent/ticker-posts

മഡിയനില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അജാനൂര്‍ യൂണിറ്റ്

 കാഞ്ഞങ്ങാട്: മഡിയന്‍ ജംഗ്ഷനില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അജാനൂര്‍ യൂണിറ്റ് തയ്യാറാണെന്ന് വാര്‍ഷിക ജനറല്‍ബോഡി യോഗം അധികാരികളോട് ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ വ്യാപാരം നിര്‍ത്തലാക്കുക, സര്‍ക്കാരിന്റെ വ്യാപാരദ്രോഹ നടപടികള്‍ നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

മാണിക്കോത്ത് വ്യാപാരഭവനില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, സി.ഹംസ, കെ.രവീന്ദ്രന്‍, സുബൈര്‍, പ്രഭാകരന്‍, കെ.ഹനീഫ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി സി.ഹംസ(പ്രസിഡന്റ്), കുഞ്ഞാമദ്, കണ്ടത്തില്‍ കണ്ണന്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.രവീന്ദ്രന്‍ (ജനറല്‍ സെക്രട്ടറി), മുജീബ് റഹ്മാന്‍, ഹമീദ് (സെക്രട്ടറിമാര്‍), കെ.ഹനീഫ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു

Post a Comment

0 Comments