നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പത്മശ്രീ ഹജ്ജബ്ബ നാരായണൻ മാഷിന് മുക്കൂട് നാടിൻറെ യാത്രയയപ്പ് നൽകി

LATEST UPDATES

6/recent/ticker-posts

നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പത്മശ്രീ ഹജ്ജബ്ബ നാരായണൻ മാഷിന് മുക്കൂട് നാടിൻറെ യാത്രയയപ്പ് നൽകി

 



അജാനൂർ : "ഞാൻ ഈ സ്‌കൂളിൽ നിന്നും ഔദ്യോഗികമായി മാത്രമാണ് വിട പറയുന്നത് . എന്റെ മനസ്സ് എന്നും ഈ സ്‌കൂളിനോടൊപ്പം ഉണ്ടാകും . മാത്രമല്ല എന്റെ ടീമും ഇവിടെ ഉണ്ടാകും ." നിറഞ്ഞ കണ്ണുകളോട് കൂടി വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ അധ്യാപകൻ വിങ്ങുമ്പോൾ , കേട്ട് നിന്ന നൂറു കണക്കിന് ആളുകളുടെ കണ്ണിൽ നിന്നും അറിയാതെ ഒരു തുള്ളി കണ്ണ് നീർ പൊഴിഞ്ഞു . മുക്കൂട് ഗവ എൽപി സ്‌കൂളിൽ ഇന്നലെ നടന്ന പ്രഥമാധ്യാപകൻ ഒയോളം നാരായൺ മാഷിനുള്ള യാത്രയയപ്പ് ചടങ്ങാണ് വികാര നിർഭരമായ നിമിഷങ്ങൾക്ക് സാക്ഷിയായത് . കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്നാണ് തങ്ങളുടെ പ്രിയപ്പെട്ട പ്രധാന അധ്യാപകന് യാത്രയയപ്പ് നൽകിയത് .


കുട്ടമത്ത് ശ്രീഹരി മാരാരും സംഘവും അവതരിപ്പിച്ച തായംബകയോട് കൂടി സ്‌കൂളിന്റെ അറുപത്തി ആറാമത് വാർഷികാഘോഷം ആരംഭിച്ചു . തുടർന്ന് പഞ്ചാബി- ഹിന്ദി- മലയാളം ഗാനങ്ങൾക്ക് ചുവട് വെച്ച് പ്രീ പ്രൈമറിയിലെ കുരുന്നു വിദ്യാർത്ഥികൾ വേദിയിലെത്തി . തുടർന്ന് പൊതുസമ്മേളനം നടന്നു . പൊതു സമ്മേളനം അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ ഉദ്‌ഘാടനം ചെയ്തു . സംഘാടക സമിതി ചെയർമാൻ എം.ബാലകൃഷ്ണൻ അധ്യക്ഷം വഹിച്ച ചടങ്ങിന് പി.ടി.എ പ്രസിഡന്റ് റിയാസ് അമലടുക്കം സ്വാഗതവും , ജനറൽ കൺവീനർ എ സുജിത നന്ദിയും പറഞ്ഞു .


തുടർന്ന് മുക്കൂട് നാടിനെ സാക്ഷിയാക്കി പത്മശ്രീ ഹരേക്കള ഹജ്ജബ്ബ ഒയോളം നാരായണൻ മാഷിന് പുരസ്‌കാര സമർപ്പണം നടത്തി . തുടർന്ന് സ്‌കൂളിന്റെ സ്നേഹ സമ്മാനം പി.ടി.എ പ്രസിഡന്റ് റിയാസ് അമലടുക്കം പത്മശ്രീ ഹൈജബ്ബയ്ക്ക് കൈമാറി . രണ്ട് മഹത് വ്യക്തികൾക്കുള്ള ഉപഹാര സമർപ്പണം നാട് ഒന്നടങ്കം നിറഞ്ഞ കയ്യടിയോടെ വരവേറ്റു . തുടർന്ന് ഒന്നാം കാസ്സിലേക്കുള്ള കുട്ടികളുടെ പ്രവേശന പ്രഖ്യാപനവും , പാഠപുസ്തകങ്ങളുടെ വിതരണ ഉദ്‌ഘാടനവും ഡി.പി.സി എസ്.എസ്.കെ കാസറഗോഡ് പി രവീന്ദ്രൻ നിർവ്വഹിച്ചു .


തുടർന്ന് എൽ എസ് എസ് വിജയികൾക്കുള്ള അനുമോദനവും , കഴിഞ്ഞ അധ്യയന വർഷങ്ങളിലെ ഓരോ ക്‌ളാസ്സിലെയും മികച്ച വിജയികൾക്കുള്ള അനുമോദനവും നടന്നു . തുടർന്ന് വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മൾട്ടി മീഡിയ ഫാമിലി ക്വിസ്സിലെ വിജയികൾക്ക് മൊമെന്റോ നൽകി . അടുത്ത അധ്യയന വർഷത്തിൽ മുക്കൂട് സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി നൽകുന്ന പഠനോപകാരണങ്ങളുടെ വിതരണോദ്‌ഘാടനം ബേക്കൽ ബി.ആർ.സി ബി പി സി ദിലീപ് കുമാർ കെ എം നിർവ്വഹിക്കുകയും , തുടർന്ന് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു .


എ കൃഷ്ണൻ , എം ജി പുഷ്പ , ഹാജിറ സലാം , ശകുന്തള പി.എ , രാജേന്ദ്രൻ കോളിക്കര , ഹമീദ് മുക്കൂട് , എം.മൂസാൻ , സൗമ്യ ശശി , ഓ മോഹനൻ , വി നാരായണൻ , പ്രീത സുരേഷ് , എം.കൃഷ്‌ണൻ , എ ഗംഗാധരൻ , ധനുഷ് എം എസ് , ലീഡർ ആദിഷ് എം തുടങ്ങിയവർ ചടങ്ങിന് ആശംസ നേർന്നു സംസാരിച്ചു . തുടർന്ന് പി.ടി.എ , എം.പി.ടി.എ , വിദ്യാലയ വികസന സമിതി , സ്റ്റാഫ് കമ്മിറ്റി എന്നിവരുടെയും , സന്നദ്ധ സംഘടനകളുടെയും , വ്യക്തികളുടെയും ഉപഹാരങ്ങൾ നാരായണൻ മാഷ് ഏറ്റു വാങ്ങി .തുടർന്ന് കണ്ണീരിൽ കുതിർന്ന മാഷിന്റെ മറുപടി പ്രസംഗം നടന്നു . പൊതു പരിപാടിക്ക് ശേഷം സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് അവതരിപ്പിച്ച മെഗാ തിരുവാതിര സദസ്സിന്റെ മുഴുവൻ കയ്യടിയും ഏറ്റു വാങ്ങി . തുടർന്ന് അജീഷ് ബാലകൃഷ്ണൻ മുക്കൂട് അണിയിച്ചൊരുക്കിയ രണ്ടു മണിക്കൂർ നീണ്ടു നിന്ന വിദ്യാർത്ഥികളുടെ മാരത്തോൺ ഡാൻസ് പ്രോഗ്രാം ആസ്വാദകരുടെ പ്രശംസ പിടിച്ചു പറ്റി . വിഷ്വൽ എഫക്ടും , ചരിത്രപരമായ മുഹൂർത്തങ്ങളും കോർത്തിണക്കി പുതുമയാർന്ന രീതിയിൽ അവതരിപ്പിച്ച വിദ്യാർത്ഥികളുടെ പ്രകടനം ഏറെ ശ്രദ്ധേയമായി . സംഗീതത്തിന്റെ അകമ്പടിയോടെ അവസാന നിമിഷത്തിൽ പ്രഥമാധ്യാപകനെ വിദ്യാർത്ഥികൾ വേദിയിലേക്ക് സ്വീകരിച്ചു കൊണ്ട് പോയി കുട്ടികൾ ഒന്നടങ്കം നൽകിയ യാത്രയയപ്പും സമൂഹ മാധ്യമങ്ങളിൽ വലിയ പ്രശംസ നേടി . പ്രോഗ്രാം മുഴുവനും ലൈവായി സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ചത് പ്രവാസികളായ പൂർവ്വ വിദ്യാർത്ഥികൾക്കും , നാട്ടുകാർക്കും നാടിൻറെ ആഘോഷം കാണാൻ വഴിയൊരുക്കി .

Post a Comment

0 Comments