അബൂദബിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; രണ്ട്​ പേർ മരിച്ചു

LATEST UPDATES

6/recent/ticker-posts

അബൂദബിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; രണ്ട്​ പേർ മരിച്ചു

 



 അബൂദബി നഗരത്തിലെ മലയാളി ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്​ രണ്ട്​ പേർ മരിച്ചു. 120ഓളം പേർക്ക്​ പരിക്കേറ്റു. ഇതിൽ 64 പേരുടെ നില ഗുരുതരമാണ്​. ഖാലിദിയയിലെ ഫുഡ് കെയര്‍ റെസ്റ്റാറന്‍റിലാണ്​ സ്‌ഫോടനം. തൊട്ടടുത്ത കടകളിലേക്കും തീപടർന്നു.


വന്‍ ശബ്ദത്തോടെയുണ്ടായ അപകടത്തില്‍ സമീപ ഷോപ്പുകളുകളിലെയും ഫ്ലാറ്റുകളിലെയും ഗ്ലാസുകളും മറ്റും പൊട്ടിത്തെറിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ട്. ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. സ്‌ഫോടനത്തെ തുടര്‍ന്ന് വലിയ ശബ്ദം കേട്ടതായും ജനാലകള്‍ കുലുങ്ങിയതായും സമീപ കെട്ടിടങ്ങളിലെ താമസക്കാര്‍ പറഞ്ഞു. ആദ്യം ചെറിയൊരു ശബ്ദവും പിന്നീട് വലിയ ശബ്ദവും തങ്ങള്‍ കേട്ടെന്ന് സമീപവാസികള്‍ വെളിപ്പെടുത്തി.

Post a Comment

0 Comments