ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു; കാസർകോട് 'ചായി കഥ' അടപ്പിച്ചു

LATEST UPDATES

6/recent/ticker-posts

ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു; കാസർകോട് 'ചായി കഥ' അടപ്പിച്ചു

 


കാസർകോട്: ഷവർമ കഴിച്ചതിന് പിന്നാലെ ചെറുവത്തൂരിൽ പെൺകുട്ടി മരണപ്പെടുകയും ഭക്ഷണത്തിൽ ബാക്ടീരിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് തുടങ്ങിയ കർശന പരിശോധന തുടരുന്നു. കാസർകോട് നഗരസഭാ പരിധിയിൽ നടത്തിയ പരിശോധനയിൽ നിരവധി ഹോട്ടലുകൾക്ക് പിഴ ഈടാക്കുകയും ചിലത് അടച്ച് പൂട്ടുകയും ചെയ്തിരുന്നു. 


ഇന്നലെ നടത്തിയ പരിശോധനയിൽ  കെ പി ആർ റാവു റോഡിൽ പ്രവർത്തിക്കുന്ന ഒരു കട കൂടി അടച്ചുപൂട്ടി.  'ചായി കഥ' എന്ന റെസ്റ്റോറന്റിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇൻഡ്യ (FSSAI) യുടെ ലൈസൻസ് ഇല്ല, വെള്ളം പരിശോധിച്ച റിപ്പോർ്ട്ട് ഇല്ല, തൊഴിലാളികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്  ഇല്ല, ഫ്രീസർ വൃത്തിഹീനമാണ്, സിന്തറ്റിക് കളർ ഉപയോഗിക്കുന്നു എന്നീ കാരണങ്ങളാലാണ് നടപടി എടുത്തതെന്ന് അധികൃതർ അറിയിച്ചു.

Post a Comment

0 Comments