പതിനാലാം പഞ്ചവത്സര പദ്ധതി; ഇരുപത്തിയൊന്നാം വാർഡ് ഗ്രാമസഭ സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

പതിനാലാം പഞ്ചവത്സര പദ്ധതി; ഇരുപത്തിയൊന്നാം വാർഡ് ഗ്രാമസഭ സംഘടിപ്പിച്ചു

 


ചിത്താരി: അജാനൂർ ഗ്രാമപഞ്ചായത്ത്  പതിനാലാം പഞ്ചവത്സര പദ്ധതി ഇരുപത്തിയൊന്നാം വാർഡ്  ഗ്രാമസഭ  സൗത്ത് ചിത്താരി മദ്രസ്സയിൽ സംഘടിപ്പിച്ചു. വാർഡ് മെമ്പർ സി കെ ഇർഷാദ് സ്വാഗതം ആശംസിച്ച പരിപാടിയിൽ അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി ശോഭ അധ്യക്ഷത വഹിച്ചു. 1988-1995 കാലഘട്ടത്തിൽ അജാനൂർ പഞ്ചായത്ത് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച കുളിക്കാട് അബ്ദുൾ ഖാദർ ഹാജിക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി ശോഭ സ്നേഹോപഹാരം സമ്മാനിച്ചു. ജനകീയാസൂത്രണ രജതജൂബിലിയുടെ ഭാഗമായി വാർഡിൽ വിവിധ കാലയളവിൽ ജനപ്രതിനിധികളായ എം കെ മുഹമ്മദ് കുഞ്ഞി(1995-2000),ഖദീജ മുഹമ്മദ് കുഞ്ഞി(2000-05),വി ബാലൻ(2010-15),രാമകൃഷ്ണൻ(2015),പി പി നസീമ ടീച്ചർ(2015-20) എന്നിവർക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്നേഹോപഹാരം നൽകി. 2005-10 വർഷ ജനപ്രതിനിധിയായിരുന്ന അന്തരിച്ച യു വി ഹസൈനാർ സാഹിബിന് ആദര സൂചകമായി  ഒരു മിനുട്ട് എഴുന്നേറ്റ് നിന്ന് അനുസ്മരിച്ചു. അജാനൂർ ഹെൽത്ത് ഇൻസ്പെക്ടർ  രമേശൻ മഴകാലപൂർവ്വ ശുചീകരണവും പകർച്ചവ്യാധി വിഷയവും,വ്യവസായ വകുപ്പ് പ്രതിനിധി സുമേശ് സംരഭകത്തം എന്നീ വിഷയവും വിശദീകരിച്ചു. വാർഡ് മെമ്പർ സി കെ ഇർഷാദ്

കരട് നിർദ്ദേശം അവതരിപ്പിച്ചു. ശേഷം ഗ്രാമസഭ 30-ഓളം വിഷയങ്ങൾ ചർച്ച ചെയ്ത് കരട് നിർദ്ദേശം ക്രോഡീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയർമാൻ കൃഷ്ണൻ മാസ്റ്റർ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ,ഇരൂപത്തിരണ്ടാം വാർഡ് മെമ്പർ ഹാജറസലാം,ആറാം വാർഡ് മെമ്പർ ബാലകൃഷ്ണൻ,വാർഡ് ലീഗ് പ്രസിഡണ്ട് ബഷീർ മാട്ടുമ്മൽ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.ഗ്രാമസഭാ കൺവീനർ ലില്ലി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments