ഹദിയ അതിഞ്ഞാല്‍ കാരുണ്യ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു; കൊളവയലിലെ പാലക്കി മുഹമ്മദ്, കൊളവയല്‍ കുഞ്ഞാമദ്, അതിഞ്ഞാലിലെ മുഹമ്മദ്കുഞ്ഞി മട്ടന്‍ എന്നിവരാണ് പുരസ്‌കാര ജേതാക്കൾ

LATEST UPDATES

6/recent/ticker-posts

ഹദിയ അതിഞ്ഞാല്‍ കാരുണ്യ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു; കൊളവയലിലെ പാലക്കി മുഹമ്മദ്, കൊളവയല്‍ കുഞ്ഞാമദ്, അതിഞ്ഞാലിലെ മുഹമ്മദ്കുഞ്ഞി മട്ടന്‍ എന്നിവരാണ് പുരസ്‌കാര ജേതാക്കൾ

 




കാഞ്ഞങ്ങാട്: ജീവകാരുണ്യ മേഖലയിലും സേവനരംഗത്തും സജീവ സാന്നിധ്യമായ ഹദിയ അതിഞ്ഞാല്‍ ഏര്‍പ്പെടുത്തിയ കാരുണ്യ പുരസ്‌കാരം 2022 ജേതാക്കളെ പ്രഖ്യാപിച്ചു. പ്രശസ്ത അര്‍ബുദരോഗ ചികിത്സാ വിദഗ്ധന്‍ ഡോ.വി.പി.ഗംഗാധരന്റെ നേതൃത്വത്തിലുളള പരിശോധനാ ക്യാമ്പും പഠന ക്ലാസ്സും പുരസ്‌കാര സമര്‍പ്പണവും 29ന് ഞായറാഴ്ച രണ്ടിന് അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അങ്കണത്തില്‍ നടക്കുമെന്ന് ഹദിയ ചെയര്‍മാന്‍ എം.ബി.എം.അഷറഫ്, കണ്‍വീനര്‍ ഖാലിദ് അറബിക്കാടത്ത്, ട്രഷറര്‍ മുഹമ്മദ്കുഞ്ഞി പാലക്കി, വൈസ് ചെയര്‍മാന്‍ പി.എം.ഹസ്സന്‍ഹാജി, ജോ.കണ്‍വീനര്‍ സി.എച്ച്.അബ്ദുല്ല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


നൂറു കണക്കിന് രോഗികളെ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി വിവിധ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ എത്തിച്ച് സൗജന്യ സേവനം നടത്തുന്ന കൊളവയലിലെ പാലക്കി മുഹമ്മദ്, കൊളവയല്‍ കുഞ്ഞാമദ്, അതിഞ്ഞാലിലെ മുഹമ്മദ്കുഞ്ഞി മട്ടന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുന്നത്. പാലക്കി മുഹമ്മദ് പതിറ്റാണ്ടുകളായി ഈ രംഗത്ത് സജീവ സാന്നിധ്യമാണ്. വിവിധ ആശുപത്രികളില്‍ വിദഗ്ധ ചികിത്സയ്ക്കായി രോഗികളെ എത്തിക്കുന്ന മുഹമ്മദ് യാതൊരു തരത്തിലുള്ള പ്രതിഫലവും സ്വീകരിക്കാതെയാണ് ചികിത്സാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്.


ഇപ്രകാരം കൊളവയല്‍ കുഞ്ഞാമദ് 15 വര്‍ഷത്തോളത്തിനിടെ 250 അര്‍ബുദരോഗികളെ ഡോ.പി.വി.ഗംഗാധരന്റെ ചികിത്സയ്ക്കായി എത്തിച്ചിട്ടുണ്ട്. യാത്രാചെലവുകള്‍ ഉള്‍പ്പെടെ സ്വന്തമായി വഹിച്ചാണ് മുന്‍ പ്രവാസിയായ കുഞ്ഞാമദ് രോഗികളെ ചികിത്സയ്ക്കും പരിചരണത്തിനുമായി എത്തിക്കുന്നത്. മുന്‍ പ്രവാസിയായ കുഞ്ഞാമദ് സ്വന്തം ജ്യേഷ്ഠനെ അര്‍ബുദ ചികിത്സയ്ക്കായി പരിചരിച്ചതിലൂടെ കാന്‍സര്‍ രോഗികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മനസ്സിലാക്കിയാണ് ഈ രംഗത്ത് സജീവമായത്. അര്‍ബുദരോഗ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.ജോജോ ജോസഫമായും ഡോ.ഗംഗാധരനുമായും കുഞ്ഞാമദിന് നല്ല ബന്ധമാണുള്ളത്.


മാരക രോഗത്തിന് അടിമപ്പെട്ടവരെ തിരുവനന്തപുരം ആര്‍.സി.സി സെന്ററില്‍ എത്തിക്കുന്ന ദൗത്യമാണ് മുഹമ്മദ്കുഞ്ഞി മട്ടന്‍ 20 വര്‍ഷത്തിലേറെയായി നിര്‍വ്വഹിച്ച് പോരുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അര്‍ബുദരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കി വരുന്ന ചികിത്സാ സഹായത്തിന്റെ രേഖകള്‍ ശരിയാക്കി ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുക എന്നതും മുഹമ്മദ്കുഞ്ഞിയുടെ പ്രവര്‍ത്തനരീതിയാണ്. അതിഞ്ഞാല്‍ അരയാല്‍ ബ്രദേഴ്സ് രക്ഷാധികാരിയും ഭാരവാഹിയുമായ മുഹമ്മദ്കുഞ്ഞി മട്ടന്‍ ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ച ശേഷമാണ് നാട്ടിലെത്തി രോഗികളുടെ മുഴു സമയ പരിചാരകനായി മാറിയത്.


ഹദിയ ചെയര്‍മാന്‍ എംബിഎം അഷറഫിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങ് യുഎഇയിലെ സേഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സി.കുഞ്ഞാമദ്ഹാജി പാലക്കി പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിക്കും.

Post a Comment

0 Comments