പി സി ജോർജ് ഇന്ന് ജയിൽ തന്നെ; ജാമ്യഹർജി കോടതി നാളത്തേക്ക് മാറ്റി

പി സി ജോർജ് ഇന്ന് ജയിൽ തന്നെ; ജാമ്യഹർജി കോടതി നാളത്തേക്ക് മാറ്റി



 വിദ്വേഷ പ്രസംഗ കേസിൽ ഇടക്കാല ജാമ്യം തേടിയുള്ള പിസി ജോർജിന്റെ ഹർജി ഹൈക്കോടതി നാളത്തേക്ക് മാറ്റി. 

തിരുവനന്തപുരത്തെ കേസുമായി ബന്ധപ്പെട്ട ഹർജിയാണ് മാറ്റിയത്. അതേസമയം എന്തിനാണ് പി സി ജോർജിനെ കസ്റ്റഡിയിൽ വയ്ക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയോട് ചോദിച്ചു. 


കേസിൽ എന്തുതെളിവാണ് ശേഖരിക്കാനുള്ളതെന്ന് ഓഫ് പ്രോസിക്യൂഷനോട് ഹൈക്കോടതി ചോദിച്ചു. വിവരങ്ങൾ ശേഖരിക്കാനും  മറുപടി നൽകാനും സമയം വേണമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചതോടെ കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു. വിശദമായ പത്രിക സമർപ്പിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. നാളെ ഉച്ചയ്ക്ക് 1.45ന് ആണ് കേസ് പരിഗണിക്കുക. അതുവരെ മറ്റ് കേസുകളിൽ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.  

Post a Comment

0 Comments