കണ്ണൂർ വിമാനത്താവളത്തിൽ കാസർകോട് സ്വദേശിയിൽനിന്നും സ്വർണം പിടികൂടി

LATEST UPDATES

6/recent/ticker-posts

കണ്ണൂർ വിമാനത്താവളത്തിൽ കാസർകോട് സ്വദേശിയിൽനിന്നും സ്വർണം പിടികൂടി


കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. 80 ലക്ഷം രൂപ വിലമതിക്കുന്ന 1516 ഗ്രാം സ്വർണമാണ് കണ്ണൂർ എയർപോർട്ട് കസ്റ്റംസും എയർ ഇന്റലിജൻസ് യൂണിറ്റും പിടികൂടിയത്. അബുദാബിയിൽ നിന്നും ഐഎക്‌സ് 716 എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയ കാസർകോട് ഹിദായത്ത് നഗർ ന്യൂ കോപ്പയിൽ കന്നിക്കാട്‌ ഹൗസിൽ അബ്ദുൽ തൗഫീഖിൽ നിന്നാണ് സ്വർണം പിടികൂടിയത്. മിനി കൂളറിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം. കൂടുതൽ അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ടിപി മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ വിപി ബേബി, മുരളി, ഇൻസ്‌പെക്ടർമാരായ എംകെ രാമചന്ദ്രൻ, അശ്വിന നായർ, പങ്കജ്, സൂരജ് ഗുപ്ത, ഹെഡ് ഹവിൽദാർ ശശീന്ദ്രൻ, വനിത പരിശോധക ശിശിര, അസിസ്റ്റന്റ്മാരായ പവിത്രൻ, ഹാരിഷ്‌ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വർണം പിടികൂടിയത്.

Post a Comment

0 Comments