കാഞ്ഞങ്ങാട് ടൗണിൽ റിയൽ ഹൈപ്പർ മാർക്കറ്റിന്റെ രണ്ടാമത് സ്ഥാപനം പ്രവർത്തനമാരംഭിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ റിയൽ ഹൈപ്പർ മാർക്കറ്റിന്റെ രണ്ടാമത് സ്ഥാപനം പ്രവർത്തനമാരംഭിച്ചു

 


 കാഞ്ഞങ്ങാട്:  നിത്യോപയോഗ സാധനങ്ങളുടെയും, വസ്ത്രങ്ങളുടെയും, കൂടാതെ മറ്റെല്ലാ ഉൽപ്പന്നങ്ങളുടെയും കമനീയ കലവറയുമായി റിയൽ ഹൈപ്പർ മാർക്കറ്റിന്റെ രണ്ടാമത്തെ സ്ഥാപനം  കോട്ടച്ചേരിയിൽ പ്രവർത്തനമാരംഭിച്ചു. കോട്ടച്ചേരി കനറാബാങ്കിന് എതിർവശത്തായി പ്രവർത്തനമാരംഭിച്ച റിയൽ ഹൈപ്പർ മാർക്കറ്റ് കാഞ്ഞങ്ങാട് സ്ഥാപനം കേരളത്തിലെ പതിനഞ്ചാമത് ശാഖയാണ്. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ. വി. സുജാത ടീച്ചർ  ഉദ്ഘാടനം നിർവഹിച്ചു. ആദ്യവില്പന വാർഡ് കൗൺസിലർ എം. ശോഭ മലയാളം ടുഡേ എഡിറ്റർ ഷംസുദ്ദീൻ പാലക്കിക്ക്‌ സാധനങ്ങൾ നൽകിക്കൊണ്ട് നിർവ്വഹിച്ചു. ഉദ്ഘാടന ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരിൽ തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേർക്ക് ഒരു വർഷത്തേക്ക്‌ വീട്ടിലേക്ക് ആവശ്യമായ പലവ്യഞ്ജനങ്ങൾ സൗജന്യമായി നൽകുന്ന പദ്ധതിയുടെ നറുക്കെടുപ്പും, ഗോൾഡ് കോയിൻ നറുക്കെടുപ്പും നടന്നു. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങൾക്കും മറ്റ് ഉൽപ്പന്നങ്ങൾക്കും വൻ ഓഫറുകളും ഡിസ്കൗണ്ട് കളും ഒരുക്കിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങൾ, ഫ്രഷ് ഫാം വെജിറ്റബിൾസ്, ഫ്രൂട്ട്സ്, സ്കൂൾ സ്റ്റേഷനറികൾ, ക്രോക്കറി, കിച്ചൻ പ്രോജക്ടുകൾ, ഹൗസ്ഹോൾഡ് മെറ്റീരിയലുകൾ, ഗിഫ്റ്റ്, ടോയ്സ്  തുടങ്ങിയവയുമായി വിലക്കുറവിന്റെ വമ്പൻ മാർക്കറ്റാണ് റിയൽ ഹൈപ്പർ മാർക്കറ്റ് രണ്ടാമത്തെ സ്ഥാപനത്തിൽ കോട്ടച്ചേരിയിൽ ഒരുക്കിയിരിക്കുന്നത്. യഥാർത്ഥ വിലക്കുറവ് അനുഭവിച്ചറിയാൻ റിയൽ ഹൈപ്പർ മാർക്കറ്റ് സന്ദർശിക്കണമെന്നും ഏറ്റവും കുറഞ്ഞ വിലയിൽ കൂടുതൽ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം എന്നും മാനേജ്മെന്റ് അറിയിച്ചു. റിയൽ ഹൈപ്പർ മാർക്കറ്റ് കോട്ടച്ചേരിയിലെ രണ്ടാമത്തെ സ്ഥാപനത്തിന്റെ ഉദ്ഘാടനചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാനും കൗൺസിലറുമായ വി. വി. രമേശൻ, മാനേജിംഗ് പാർട്ണർ ഫൈസൽ സി.പി, ജനറൽ മാനേജർ ഇബ്രാഹിം, ചന്ദ്രൻ കാഞ്ഞങ്ങാട്,അഷറഫ്, ഷാജിത്ത് നീലേശ്വരം, അഷ്റഫ് മെട്രോ പി.ആർ.ഒ മൂത്തൽ നാരായണൻ തുടങ്ങിയവരും സംബന്ധിച്ചു.


Post a Comment

0 Comments