കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു

 



കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഈ വർഷം ഹജ്ജിന് പോകുന്നവർക്കായി ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു.  സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.  ഇന്ത്യാ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും മാനവ സൗഹാർദത്തിനും വേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.


സംയുക്ത ജമാഅത്ത് പ്രസിഡന്റ് സി കുഞ്ഞാമദ് ഹാജി പാലക്കി അധ്യക്ഷനായി. ജനറൽ സെക്രട്ടറി മൊയ്തു മൗലവി ബാഖവി പുഞ്ചാവി പ്രാർത്ഥന നിർവഹിച്ചു. സെക്രട്ടറി ജാതിയിൽ ഹസൈനാർ സ്വാഗതം പറഞ്ഞു.

ചുഴലി മുഹ്‌യുദ്ദീൻ ബാഖവി ഹജ്ജ് പഠന ക്ലാസിന് നേതൃത്വം നൽകി.എം കെ അബൂബക്കർ ഹാജി, മുബാറക് ഹസൈനാർ ഹാജി, സുറൂർ മൊയ്തു ഹാജി, സൺലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി, അബൂബക്കർ മാസ്റ്റർ, ബഷീർ ആറങ്ങാടി, കെ കെ അബ്ദുൽ റഹ്മാൻ, സി കുഞ്ഞബ്ദുല്ല, വൺ ഫോർ അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

0 Comments