തട്ടിക്കൊണ്ട് പോയ യുവാവിനെ പരിക്കുകളോടെ പോലിസ് മോചിപ്പിച്ചു, മൂന്ന് പേരെ അറസ്റ്റ് ചെയ്തു

LATEST UPDATES

6/recent/ticker-posts

തട്ടിക്കൊണ്ട് പോയ യുവാവിനെ പരിക്കുകളോടെ പോലിസ് മോചിപ്പിച്ചു, മൂന്ന് പേരെ അറസ്റ്റ് ചെയ്തു

 

കാസർകോട്: തട്ടിക്കൊണ്ട് പോയ യുവാവിനെ പരിക്കുകളോടെ പോലിസ് മോചിപ്പിച്ചു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തട്ടികൊണ്ട് പോകാൻ ഉപയോഗിച്ച മാരുതി കാർ പോലിസ് കസ്റ്റഡിയിലെടുത്തു.


ബദിയഡുക്ക ഓളിയടുക്കത്തെ മൊയ്തീൻ കുഞ്ഞിയെ 45യാണ് തട്ടികൊണ്ട് പോയത്. നാലാംമൈലിലെ ഷെരീഫ് 40, ഹക്കീം 39, ചട്ടഞ്ചാലിലെ നിസാമുദ്ദീൻ 40 എന്നിവരെയാണ് ബദിയഡുക്ക എസ് ഐ വിനോദ് കുമാറും സംഘവും പിടികൂടിയത്.

തട്ടികൊണ്ട് പോകുന്നതിനിടെ പ്രതികളുടെ കാർ പിന്തുടർന്ന എസ്ഐ മാന്യയിൽ വെച്ച് പിടികൂടുകയായിരുന്നു

കാറിനുള്ളിൽ വെച്ച് മൊയ്തീൻ കുഞ്ഞിയുടെ കാലിന് മുറിവേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തു.

മൊയ്തീൻ കുഞ്ഞിയുടെ ബന്ധു ജമാലുദ്ദീനും പ്രതികളും തമ്മിലുള്ള റിയൽ എസ്റ്റേറ്റ് സംബദ്ധിച്ച തർക്കമാണ് മൊയ്തീനെ തട്ടികൊണ്ട് പോകാൻ കാരണം. പ്രതികളെ കോടതിയിൽ ഹാജരാക്കും

Post a Comment

0 Comments