സ്വാതന്ത്ര്യ സമര സേനാനി അടുക്കാടുക്കം കൃഷ്ണൻ നായരുടെ 22-ാം ചരമവാർഷിക ദിനം ആചരിച്ചു

സ്വാതന്ത്ര്യ സമര സേനാനി അടുക്കാടുക്കം കൃഷ്ണൻ നായരുടെ 22-ാം ചരമവാർഷിക ദിനം ആചരിച്ചു

 



പളളിക്കര:  സ്വാതന്ത്ര്യ സമര സേനാനി പാക്കം കണ്ണംവയലിലെ അടുക്കാടുക്കം കൃഷ്ണൻ നായരുടെ 22-ാം ചരമവാർഷിക ദിനം പളളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശവകുടീരത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

 ഡി സി സി മുൻ പ്രസിഡണ്ട് ഹക്കീം കുന്നിൽ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.പി.എം.ഷാഫി അദ്ധ്യക്ഷത വഹിച്ചു. ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സുകുമാരൻ പൂച്ചക്കാട്, ചന്തുകുട്ടി പൊഴുതല, രവീന്ദ്രൻ കരിച്ചേരി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബി.ബിനോയ്, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് എം.രത്നാകരൻ നമ്പ്യാർ, എം.രാധാകൃഷ്ണൻ നമ്പ്യാർ, കണ്ണൻ കരുവാക്കോട്, അമ്പാടി ഹാന്റക്സ്, ടി.രാധാകൃഷ്ണൻ നായർ, രാഘവൻ നായർ വി, കരുണാകരൻ നായർ വി, ടി. കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments