അവസാനത്തെ ശമ്പളം തന്റെ സ്‌കൂളിന് സമ്മാനം ; മാതൃകയായി മുക്കൂട് സ്‌കൂളിലെ പ്രഥമാധ്യാപകൻ ഒയോളം നാരായണൻ മാഷ്

LATEST UPDATES

6/recent/ticker-posts

അവസാനത്തെ ശമ്പളം തന്റെ സ്‌കൂളിന് സമ്മാനം ; മാതൃകയായി മുക്കൂട് സ്‌കൂളിലെ പ്രഥമാധ്യാപകൻ ഒയോളം നാരായണൻ മാഷ്

 അജാനൂർ : നീണ്ട മുപ്പത്തി ഏഴ് വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും വിട വാങ്ങുമ്പോൾ മുക്കൂട് ഗവ എൽ പി സ്‌കൂളിലെ പ്രഥമാധ്യാപകൻ ഒയോളം നാരായണൻ തന്റെ അവസാനത്തെ ശമ്പളം സ്‌കൂളിന് സമ്മാനമായി നൽകി മാതൃക ആയിരിക്കുകയാണ് . പത്മശ്രീ ഹരേക്കള ഹജ്ജബ്ബയെ വിശിഷ്ടതിഥിയായി കൊണ്ട് വന്ന് മുക്കൂട് ഗ്രാമം മാഷിന് നൽകിയ യാത്രയയപ്പ് ചടങ്ങിലാണ് മാഷ് മാതൃകാപരമായ ഈ പ്രഖ്യാപനം നടത്തിയത് . മൂന്ന് വർഷങ്ങൾക്ക് മുമ്പ് കേവലം അറുപത് കുട്ടികളുമായി മുക്കൂട് സ്‌കൂളിൽ പ്രഥമാധ്യാപകനായി ജോലിയിൽ പ്രവേശിച്ച മാഷ് നൂറ്റി അമ്പത് കുട്ടികളിലേക്ക് സ്‌കൂളിനെ ഉയർത്തിയ ചാരിതാർഥ്യത്തോടെയാണ് പടി ഇറങ്ങുന്നത് . പുതുതായി അസംബ്ലി ഹാൾ , കുട്ടികൾക്കുള്ള ചിൽഡ്രൻസ് പാർക്ക് , ജൈവ വൈവിധ്യ ഉദ്യാനം , പുതിയ ബിൽഡിങ് തുടങ്ങിയവ സാധ്യമാക്കി സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ സജീവ ഇടപെടലാണ് നാരായൺ മാഷ് നടത്തിയത് . അത് കൊണ്ട് തന്നെ തൊട്ടടുത്തുള്ള പ്രൈവറ്റ് സ്‌കൂളുകളെ പോലും പിന്നിലാക്കുന്ന തരത്തിൽ സർക്കാരിന്റെയും പൊതു ജനങ്ങളുടെയും കൂട്ടമായ പ്രവർത്തനത്തിന്റെ ഭാഗമായി സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സാധിച്ചു . ഭൗതിക സാഹചര്യത്തോടൊപ്പം സ്‌കൂളിന്റെ അക്കാദമിക് നിലവാരവും ഉയർന്നതോടെ സ്‌കൂളിൽ തന്റെ മക്കളെ ചേർക്കാൻ രക്ഷിതാക്കൾ മത്സരിക്കുകയാണ് .


കരിവെള്ളൂർ പഞ്ചായത്തിലെ പുത്തൂരിൽ ടി ഗോവിന്ദ പൊതുവാളിന്റെയും , കെ മീനാക്ഷിയുടെയും മൂത്ത മകനായി ജനിച്ച നാരായണൻ പ്രാഥമിക വിദ്യാഭ്യാസം എ എൽ പി സ്‌കൂൾ പുത്തൂരിലും , യു പി വിദ്യാഭ്യാസം എ യു പി എസ് ഒലാട്ടിലും , ഹൈസ്‌കൂൾ വിദ്യാഭ്യാസം ജി എച്ച് എസ് കരിവെള്ളൂരിലും പൂർത്തീകരിച്ചു . തുടർന്ന് ജി ബി ടി എസ് മായിപ്പാടിയിൽ നിന്നും ടി ടി സി പൂർത്തിയാക്കി . 


ആലന്തട്ട എ.യു.പി സ്‌കൂൾ , ജി.യു.പി.എസ് മുട്ടത്തോടി , പുലിയന്നൂർ ജി.എൽ.പി.എസ് , ജി.യു.പി.എസ് കൂലിയാട്‌ , ജി.വി.എച്ച്.എസ്.എസ് കയ്യൂർ , ജി.എച്ച്.എസ്.എസ് ചീമേനി , ജി.ഡബ്ള്യു.യു.പി.എസ് കൊടക്കാട് , ജി.യു.പി.എസ് പിലിക്കോട് തുടങ്ങിയ സ്‌കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു . ജി.എൽ.പി.എസ് കുണ്ടൂച്ചി , ജി.എഫ്.എൽ.പി.എസ് ബേക്കൽ , ജി.യു.പി.എസ് കാഞ്ഞിരപ്പൊയിൽ , ജി.എൽ.പി.എസ് പുഞ്ചാവി , ജി.എൽ.പി.എസ് കയ്യൂർ തുടങ്ങിയ സ്‌കൂളുകളിൽ പ്രഥമാധ്യാപകനായി ജോലി ചെയ്തു . 


തുടർന്ന് ബി ആർ സി ചെറുവത്തൂരിൽ ബിപി ആയി സേവനം അനുഷ്ടിച്ചു . തുടർന്ന് മുക്കൂട് ഗവ എൽ പി സ്‌കൂളിൽ പ്രഥമാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു . നീണ്ട വർഷത്തെ സർവ്വീസിൽ നിന്നും വിരമിക്കുന്ന ഒയോളം നാരായണന് കഴിഞ്ഞ ദിവസം പത്മശ്രീ ഹരേക്കള ഹജ്ജബ്ബയെ കൊണ്ട് വന്ന് മുക്കൂട് സ്‌കൂളിൽ നിന്നും വിപുലമായ യാത്രയപ്പ് നൽകിയിരുന്നു . നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത പ്രൗഡോജ്ജലമായ സദസ്സിൽ വെച്ചാണ് നാരായണൻ മാഷ് മാതൃകാപരമായ പ്രഖ്യാപനം നടത്തിയത് .


*കുടുംബം*

ഭാര്യ - സുമ .കെ (ടീച്ചർ, ജി യു പി എസ് പാടിക്കീൽ , ചെറുവത്തൂർ ഉപജില്ല )


*മക്കൾ*

1. ആഷിക് S.N, 22 വയസ്സ് [B.Tec ]

2. ആശിഷ് S.N - 18 വയസ്സ് [ ഡിഗ്രി വിദ്യാർഥി ]


 *താമസം* 

ചൈത്രം, ചെമ്പ്രകാനം, തിമിരി .പി.ഒ

Post a Comment

0 Comments