പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസെവാല വെടിയേറ്റ് കൊല്ലപ്പെട്ടു

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസെവാല വെടിയേറ്റ് കൊല്ലപ്പെട്ടു



പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസെവാല അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പ്രശസ്ത ഗായകനും റാപ്പറുമായ ഇദ്ദേഹം തിരഞ്ഞെടുപ്പിന് മുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.മാൻസയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മൂസെവാല നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ആം ആദ്മി പാർട്ടിയുടെ ഡോക്ടർ വിജയ് സിംഗ്ല 63,323 വോട്ടുകൾക്കാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.


മൂസെവാല ഉൾപ്പെടെ 400 പേരുടെ സുരക്ഷ പഞ്ചാബ് പോലീസ് പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണം. ആക്രമണത്തിൽ മറ്റ് രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നിരവധി ആരാധകരുള്ള ഗായകനാണ് മൂസെവാല. കഴിഞ്ഞ വർഷം ഡിസംബറിലാണ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്.

Post a Comment

0 Comments