കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു, അപകടത്തിൽപ്പെട്ട കാറിൽ കഞ്ചാവ്; ഒരാൾ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു, അപകടത്തിൽപ്പെട്ട കാറിൽ കഞ്ചാവ്; ഒരാൾ അറസ്റ്റിൽ


 ഉദുമ: കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ തൃക്കണ്ണാട്ട് ക്ഷേത്രത്തിനുസമീപം കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ബേക്കൽ മലാംകുന്ന് തല്ലാണിയിലെ കുട്ട്യൻ (61) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴോടെയാണ് അപകടം. അമിതവേഗത്തിലെത്തിയ കാർ കുട്ട്യനെ ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തെ തെരുവുവിളക്കിന്റെ തൂണിലിടിച്ചാണ് നിന്നത്.

സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ കാറിൽനിന്ന് 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പരിക്കേറ്റ കുട്ട്യനെ കാറോടിച്ചിരുന്ന യുവാവ് മറ്റൊരു വാഹനത്തിൽ കയറ്റി കാസർകോട്ടെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. പരേതരായ അമ്പുവിന്റെയും കാരിച്ചിയുടെയും മകനാണ് കുട്ട്യൻ. ഭാര്യ: നളിനി (ചെറുവത്തൂർ). മക്കൾ: രമ്യ, രേഷ്മ. മരുമക്കൾ: രതീഷ്, രാകേഷ്. സഹോദരങ്ങൾ: ലക്ഷ്മി, രാജൻ, അശോകൻ, നാരായണൻ (ദുബായ്).


Post a Comment

0 Comments