കല്ലൂരാവിയിൽ സൂപ്പർമാർക്കറ്റ് ആക്രമിച്ച് നാശനഷ്ടം വരുത്തിയ രണ്ടുപേർക്കെതിരെ കേസ്

കല്ലൂരാവിയിൽ സൂപ്പർമാർക്കറ്റ് ആക്രമിച്ച് നാശനഷ്ടം വരുത്തിയ രണ്ടുപേർക്കെതിരെ കേസ്

 


കാഞ്ഞങ്ങാട്: കല്ലൂരാവി സൂപ്പർമാർക്കറ്റിലുണ്ടായ സംഘർഷത്തിനിടെ കംപ്യൂട്ടറും സ്കാനറും തകർത്ത് ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയ രണ്ട് പേർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.

എമിറേറ്റ്സ് ഹൈപ്പർമാർക്കറ്റിലാണ് സംഘർഷമുണ്ടായത്. തിരിച്ച് കൊടുത്ത സാധനങ്ങളുടെ തുക യഥാസമയം തിരിച്ച് നൽകാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തി ചീത്ത വിളിക്കുകയും സ്ഥാപന ഉടമ കാടംങ്കോട്ടെ കെ.സുലൈമാൻ്റെ ഭാര്യയേയും ജീവനക്കാരെയും തള്ളിയിട്ട് കംപ്യൂട്ടറും സ്കാനറും തകർത്ത് ഒരു ലക്ഷം നഷ്ടം സംഭവിച്ചെന്നാണ് പരാതി.സുലൈമാൻ്റെ പരാതിയിൽ മുഹമ്മദ്, മമ്മിച്ച എന്നിവർക്കെതിരെ കേസെടുത്തു. മുത്തലിബ് എന്നയാളെ ദേഹോപദ്രവം ഏൽപ്പിച്ചതായും പരാതിയുണ്ട്.

Post a Comment

0 Comments