പാലക്കുന്ന് : പാലക്കുന്ന് ബാങ്ക് ടൗണിൽ കെട്ടിടത്തിന് മുകളിലുള്ള മൊബൈൽ ടവറിന് മുകളിൽ കയറി കഴുത്തിൽ കയറിട്ട് യുവാവിൻ്റെ ആത്മഹത്യാ ഭീഷണി. ഇന്നുച്ചക്കാണ് സംഭവം. തന്നെ കള്ളക്കേസിൽ കുടുക്കാൻ പോലീസ് ശ്രമിക്കുന്നെന്നും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും പറഞ്ഞാണ് പാലക്കുന്ന് സ്വദേശി ഷൈജുവാണ് ടവറിൻ്റെ ഏറ്റവും മുകളിൽ കയറി ഭീഷണി ഉയർത്തുന്നത്. ബേക്കൽ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമം നടത്തി വരുന്നു.
പാലക്കുന്നിൽ എടിഎം തകർത്, കവർച്ചയടക്കം നിരവധി കേസിലെ പ്രതിയാണ് ഷൈജുവെന്ന് പോലീസ് പറഞ്ഞു. ഒരു മാസം മുൻപ് കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ പിടികൂടിയിരുന്നു.
0 Comments