പടന്നക്കടപ്പുറം: പടന്നക്കടപ്പുറം പാണ്ട്യാല വളപ്പ് ഹിദായത്തുൽ ഇസ്ലാം മദ്രസ പി.ടി.എ. 2022 -2023 വർഷത്തേക്കുളള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിദായത്തുൽ ഇസ്ലാം മദ്രസ ഹാളിൽ നടന്ന ജനറൽ ബോഡി യോഗം ജമാഅത്ത് ഖത്തീബ് അബ്ദുല്ല അഹ്സനി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് എം സാബിർ അദ്ധ്യക്ഷത വഹിച്ചു.ജമാഅത്ത് പ്രസിഡണ്ട് അബ്ദുൽ മജീദ് ഹാജി, സെക്രട്ടറി എൻ കെ മുഹമ്മദ് കുഞ്ഞി, മദ്രസ അധ്യാപകരായ മുത്തലിബ് ഫാളിലി, അബ്ദുൽ ഗഫാർ മൗലവി തുടങ്ങിയർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ മുഹമ്മദ് അറഫാത്ത് ടി പി (പ്രസിഡണ്ട്), ശിഹാബ് ടി പി (വൈസ് പ്രസിഡണ്ട്) അബ്ദുല്ല അഹ്സനി (ജനൽ സെക്രട്ടറി)
0 Comments