മൊബൈൽ ടവറിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

മൊബൈൽ ടവറിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെതിരെ കേസ്

 


ഉദുമ: മൊബൈൽ ടവറിനു മുകളിൽ കയറി  ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെതിരെ ബേക്കൽ പോലിസ് കേസെടുത്തു.  ചൊവ്വാഴ്ച ഉച്ചയോടെ പാലക്കുന്ന് ടൗണിലെ ടവറിൽ  കയറി  ആത്മഹത്യാഭീഷണി മുഴക്കിയ പാലക്കുന്ന് മലാംകുന്ന്സ്വദേശി ആർ ഷെെജു 36 വിനെതിരെയാണ് കേസ്. എ ടി സി കമ്പനിയുടെ ടവർ സൂപ്പർവൈസർ പി.രതീഷിൻ്റെ പരാതിയിലാണ് കേസ്. ടവറിൽ അതിക്രമിച്ച് കയറി, പൊതുജനശല്യമുണ്ടാക്കിയെന്നാണ് കേസ്. ടവറിൽ കയറിയ ഷൈജു കഴുത്തിൽ കയർ കുരുക്കി പ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.  നേരത്തെ നിരവധി കവർച്ചാ കേസുകളിൽ പ്രതിയാണ് ഷൈജു വെന്ന് പോലീസ് പറഞ്ഞു. പാലക്കുന്ന് എടിഎം കൗണ്ടർ തകർത്തതു ൾപ്പെടെയുള്ള കേസിൽ പ്രതിയാണ്. കഴിഞ്ഞമാസം കഞ്ചാവ് ബീഡി വലിച്ചതിനും കേസുണ്ടെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments