രാജ്യത്ത് ഇന്ധനവില കുറയുമോ?, അസംസ്‌കൃത എണ്ണ വിലയില്‍ ഇടിവ്; 108 ഡോളറിലേക്ക്

LATEST UPDATES

6/recent/ticker-posts

രാജ്യത്ത് ഇന്ധനവില കുറയുമോ?, അസംസ്‌കൃത എണ്ണ വിലയില്‍ ഇടിവ്; 108 ഡോളറിലേക്ക്

 


അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഇടിവ്.പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് അമേരിക്ക നടപടികള്‍ക്ക് ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് എണ്ണ വില കുറയാന്‍ കാരണം.


ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ആറുശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബാരലിന് ആറു ഡോളറില്‍പ്പരം കുറഞ്ഞ് 108 ഡോളറില്‍ എത്തി. ജൂണ്‍ എട്ടിന് 123 ഡോളറായിരുന്നു ഒരു ബാരല്‍ എണ്ണയുടെ വില.


അമേരിക്കയില്‍ അടുത്തകാലത്തെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പനിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പണപ്പെരുപ്പത്തില്‍ ജനം പൊറുതിമുട്ടുന്ന വേളയില്‍ ഇന്ധനനികുതി ഇളവിന് ജോ ബൈഡന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ പ്രതിഫലിച്ചത്.


ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും വില കുറയ്ക്കുമോ എന്ന പ്രതീക്ഷയിലാണ് വിദഗ്ധര്‍. പണപ്പെരുപ്പനിരക്ക് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതിയില്‍ കേന്ദ്രം അടുത്തിടെ കുറവുവരുത്തിയിരുന്നു. ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ ഇതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കൈമാറാന്‍ എണ്ണവിതരണ കമ്പനികള്‍ തയ്യാറാവുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Post a Comment

0 Comments