അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ മലയാളി ബെംഗളുരുവിൽ പിടിയിൽ

LATEST UPDATES

6/recent/ticker-posts

അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ മലയാളി ബെംഗളുരുവിൽ പിടിയിൽ


 അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ മലയാളി ബെംഗളുരുവിൽ പിടിയിൽ. വയനാട് ചുടേൽ സ്വദേശി ഷറഫുദീൻ (41) ആണ് പിടിയിലായത്. പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം ഇവരെ ചാരപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.


 ബംഗളൂരു സിറ്റി പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ചും സൈന്യത്തിന്റെ സതേൺ കമാൻഡിന്റെ മിലിട്ടറി ഇന്റലിജൻസ് യൂണിറ്റും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്. അന്താരാഷ്ട്ര ഫോൺ കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റാൻ ഉപയോഗിച്ചിരുന്ന അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് റാക്കറ്റും ഉദ്യോഗസ്ഥർ തകർത്തു.

Post a Comment

0 Comments