അനാഥനാകില്ല; ഖാദറിനോട് കളിക്കേണ്ട; ലീഗിനോട് അബ്ദുള്ളക്കുട്ടി

LATEST UPDATES

6/recent/ticker-posts

അനാഥനാകില്ല; ഖാദറിനോട് കളിക്കേണ്ട; ലീഗിനോട് അബ്ദുള്ളക്കുട്ടി

 



 ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മുസ്ലീം ലീഗ് നേതാവ് കെഎന്‍എ ഖാദറിനെ പിന്തുണച്ച് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. ലീഗ് പുറത്താക്കിയാല്‍ ഖാദര്‍ അനാഥനാകില്ല. വിവരവും വിദ്യാഭ്യാസവുമുള്ള നേതാവാണ് കെഎന്‍എ ഖാദര്‍. അദ്ദേഹത്തോട് കളിക്കാന്‍ ലീഗുകാര്‍ നില്‍ക്കരുതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെതിരായി നടക്കുന്നത് അനാവശ്യവിവാദമാണെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.


പരിപാടിയില്‍ പങ്കെടുത്ത കെഎന്‍എ ഖാദറിനെ മുസ്ലീം ലീഗ് സംസ്ഥാനസമിതിയില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി നേതൃത്വം ഖാദറിനോട് വിശദീകരണം തേടിയിരുന്നു. പാര്‍ട്ടിയുടെ അനുമതിയോടെയല്ല പങ്കെടുത്തതെന്നും ഖാദറിന്റെത് തെറ്റായ നടപടിയായിരുന്നെന്നും ഇന്നലെ എംകെ മുനീര്‍ മാധ്യങ്ങളോട് പറഞ്ഞിരുന്നു. 


എന്നാല്‍, താന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന് ചിലര്‍ വ്യാപകമായി ദുഷ്പ്രചാരണം നടത്തുകയാണെന്നായിരുന്നു ഖാദറിന്റെ പ്രതികരണം. അത് ശുദ്ധമായ അസംബന്ധമാണ്. ആര്‍എസ്എസ് പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടില്ല. സ്നേഹബോധിയുടെ ഭാഗമായി ബുദ്ധപ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയായിരുന്നു അത്. പ്രതിമ അനാച്ഛാദനം ചെയ്തത് സിനിമാ സംവിധായകന്‍ രഞ്ജി പണിക്കരാണ്. താന്‍ ആശംസ പ്രാസംഗികനായിരുന്നു. ആര്‍ട്ടിസ്റ്റ് മദനനും ഉണ്ടായിരുന്നു. ആര്‍എസ്എസുകാരുടെ പരിപാടിയല്ലെന്നാണ് എന്റെ അറിവ്, മതങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വര്‍ധിക്കുന്ന കാലഘട്ടത്തില്‍ എല്ലാവര്‍ക്കും ഇടയില്‍ ഐക്യം വേണമെന്ന് താന്‍ ഏറെക്കാലമായി പറയുന്നതാണെന്നും ഖാദര്‍ പറഞ്ഞു.


ചൊവ്വാഴ്ച കേസരി ആസ്ഥാനത്ത് ആയിരുന്നു ആര്‍എസ്എസ് നേതൃത്വത്തില്‍ സ്നഹബോധി പരിപാടി നടന്നത്. ബുദ്ധശില്‍പത്തിന്റെ പശ്ചാത്തലമായി നിര്‍മിച്ച ചുവര്‍ശില്‍പത്തിന്റെ അനാച്ഛദനം കെഎന്‍എ ഖാദറാണ് നിര്‍വഹിച്ചത്.

Post a Comment

0 Comments