വ്യാജ സന്ദേശം പ്രചരിപ്പിച്ച കെഎസ്ആർടിസി ജീവനക്കാരന് സസ്‌പെൻഷൻ

LATEST UPDATES

6/recent/ticker-posts

വ്യാജ സന്ദേശം പ്രചരിപ്പിച്ച കെഎസ്ആർടിസി ജീവനക്കാരന് സസ്‌പെൻഷൻ


വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസിൽ കെഎസ്ആർടിസി ജീവനക്കാരന് സസ്‌പെൻഷൻ. അങ്കമാലി ഡിപ്പോ ഡ്രൈവർ എംവി രതീഷിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്‌. ‘സംയുക്‌ത സമരസമിതി യൂണിയന്റേത് എന്ന പേരിൽ കെഎസ്ആർടിസി ജീവനക്കാർ അനിശ്‌ചിതകാല സമരത്തിലേക്ക് എന്ന സന്ദേശമാണ് ഇയാൾ പ്രചരിപ്പിച്ചത്.


മെയ് 13 മുതൽ കെഎസ്ആർടിസി ജീവനക്കാർ അനിശ്‌ചിതകാല സമരത്തിലേക്ക് ആണെന്നും സർക്കാരിന്റെ മാനേജ്‌മെന്റിന് എതിരെ അടിസ്‌ഥാന രഹിതമായ ആരോപണങ്ങൾ എഴുതിയ നോട്ടീസ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.


ഇതിന് പിന്നാലെ കെഎസ്ആർടിസി വിജിലൻസിനോട് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഈ അന്വേഷണത്തിലാണ് അങ്കമാലി ഡിപ്പോയിലെ ഡ്രൈവർ എംവി രതീഷാണ് സന്ദേശം പ്രചരിപ്പിച്ചതെന്ന് സ്‌ഥിരീകരിച്ചത്‌. തുടർന്ന് രതീഷ് കുറ്റം സമ്മതിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെയാണ് ഇയാളെ സസ്‌പെൻഡ് ചെയ്‌തുകൊണ്ടുള്ള ഉത്തരവ് കെഎസ്ആർടിസി പുറത്തിറക്കിയത്.

Post a Comment

0 Comments