നായാട്ടിനിടെ വെടിയേറ്റ് യുവാവിന്റെ മരണം; കൊലപാതകമെന്ന് സൂചന

LATEST UPDATES

6/recent/ticker-posts

നായാട്ടിനിടെ വെടിയേറ്റ് യുവാവിന്റെ മരണം; കൊലപാതകമെന്ന് സൂചന


കോട്ടയ്‌ക്കൽ: മലപ്പുറം കോട്ടയ്‌ക്കലിൽ കഴിഞ്ഞ ദിവസം നായാട്ടിനിടെ വെടിയേറ്റ് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. കേസിൽ അഞ്ച് പേരെ കൂടി പോലീസ് കസ്‌റ്റഡിയിലെടുത്തു. പൊൻമള ആക്കപ്പറമ്പ് കണക്കയിൽ അലവിയുടെ മകൻ ഇൻഷാദ് (ഷാനു- 27) ആണ് മരിച്ചത്.


കസ്‌റ്റഡിയിൽ എടുത്തവർ വിശദമായി ചോദ്യം ചെയ്‌ത് വരികയാണെന്നും ലഭ്യമായ തെളിവുകൾ പ്രകാരം കൊലപാതകമെന്നാണ് സൂചനയെന്നും പോലീസ് പറയുന്നു. അലി അസ്‌കർ, സുനീഷൻ എന്നിവരെ മലപ്പുറം ഡിവൈഎസ്‌പി പിഎം പ്രദീപ്, കോട്ടയ്‌ക്കൽ ഇൻസ്‌പെക്‌ടർ എകെ ഷാജി എന്നിവരുടെ നേതൃത്വത്തിൽ തിങ്കളാഴ്‌ച അറസ്‌റ്റ്‌ ചെയ്‌തിരുന്നു.


മലപ്പുറം മജിസ്‌ട്രേറ്റ്‌ അവധിയായതിനാൽ പെരിന്തൽമണ്ണ കോടതിയിലാണ് ഇരുവരെയും ഹാജരാക്കിയത്. രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്‌ത ഇരുവരും മഞ്ചേരി സബ് ജയിലിലാണ് ഇപ്പോഴുള്ളത്. ഇവരെ മൂന്ന് ദിവസം കസ്‌റ്റഡിയിൽ കിട്ടാൻ ബുധനാഴ്‌ച കോടതിയിൽ അപേക്ഷ നൽകുമെന്ന് പോലീസ് അറിയിച്ചു. കാട്ടുപന്നിയെ വേട്ടയാടുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയാണ് ഇൻഷാദ് മരിച്ചതെന്നാണ് അലി അസ്‌കറും സുനീഷനും പോലീസിന് മൊഴി നൽകിയത്. ഇതിനെ പറ്റി വിശദമായ അന്വേഷണം നടക്കുകയാണ്.

Post a Comment

0 Comments