മാണിക്കോത്ത് ഗവ.ഫിഷറീസ് സ്‌ക്കൂളില്‍ നിന്ന് പിരിഞ്ഞു പോയ പ്രഥമ അധ്യാപകന്‍റെ വക കുട്ടികള്‍ക്ക് ബാഗും കുടയും

മാണിക്കോത്ത് ഗവ.ഫിഷറീസ് സ്‌ക്കൂളില്‍ നിന്ന് പിരിഞ്ഞു പോയ പ്രഥമ അധ്യാപകന്‍റെ വക കുട്ടികള്‍ക്ക് ബാഗും കുടയും

 



കാഞ്ഞങ്ങാട്: മാണിക്കോത്ത് ഗവ.ഫിഷറീസ് സ്‌ക്കൂളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ച പ്രഥമാധ്യാപകന്‍ എം.വി.രാമചന്ദ്രന്റെ വക സ്‌ക്കൂളിലെ അമ്പതോളം കുട്ടികള്‍ക്ക് കുടയും ബാഗും നല്‍കി.


സ്‌കൂള്‍ പ്രവേശനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം ഷക്കീല ബദറുദ്ധീന്‍, മാധ്യമ പ്രവര്‍ത്തകന്‍ ടി.മുഹമ്മദ് അസ്ലം എന്നിവര്‍ ബാഗും കുടയും വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി.


പിടിഎ പ്രസിഡന്റ് അശോകന്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ഷക്കീല ബദറുദ്ധീന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.


പൂരക്കളി കലാകാരന്‍ വി.പി.പ്രശാന്ത് പ്രസംഗിച്ചു. പ്രശാന്തും സംഘവും നാടന്‍പാട്ട് അവതരിപ്പിച്ചു. നവാഗതരെ ആനയിച്ചുള്ള വര്‍ണ്ണ ശബളമായ ഘോഷയാത്രയും മധുരപലഹാര വിതരണവുമുണ്ടായി.

Post a Comment

0 Comments