മുട്ടുംതല ഇബ്രാഹിം ഹാജിക്ക് ജൂനിയർ ചേംബർ ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ അവാർഡ്

LATEST UPDATES

6/recent/ticker-posts

മുട്ടുംതല ഇബ്രാഹിം ഹാജിക്ക് ജൂനിയർ ചേംബർ ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ അവാർഡ്



കണ്ണൂർ: ജീവകാരുണ്യ പ്രവർത്തന മേഖലയിൽ നിശ്ശബ്ദ സേവനങ്ങൾ ചെയ്ത് വരുന്ന കാഞ്ഞങ്ങാട് മുട്ടുംതല ഇബ്രാഹിം ഹാജിയെ ജൂനിയർ ചേംബർ ഇന്റർനാഷണൽ സോൺ - 19 ഹ്യൂമാനിറ്റേറിയൻ അവാർഡ് നൽകി ആദരിച്ചു.


കണ്ണൂർ സാധു മേറി കിങ്ഡം വാട്ടർ തീം പാർക്കിൽ നടന്ന ജെ സി ഐ സോൺ - 19 മിഡ് ഇയർ കോൺഫറൻസ് "ആമോദം 2022" ൽ വെച്ച് കണ്ണൂർ കോർപറേഷൻ മേയർ അഡ്വക്കറ്റ് ടി.ഒ.മോഹനൻ അവാർഡ് സമ്മാനിച്ചു.


ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ജെ സി ഐ മുൻ വേൾഡ് പ്രസിഡന്റ്  ഷൈൻ ടി.ഭാസ്കർ അവാർഡ് ജേതാവിനെ പൊന്നാട അണിയിച്ചു.


സോൺ വൈസ് പ്രസിഡന്റ് ഡോക്ടർ നിതാന്ത് ബൽശ്യാം അദ്ധ്യക്ഷനായ ചടങ്ങിൽ സോൺ പ്രസിഡന്റ് . കെ.ടി. സമീർ വിശിഷ്ടാതിഥിയായി.


മുൻ സോൺ പ്രസിഡന്റ് വി.കെ. സജിത് കുമാർ, നിജിൽ നാരായണൻ, ഡോക്ടർ ഹരി വിശ്വജിത്, ജോബിൻ ബാബു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

Post a Comment

0 Comments