മെട്രോ മുഹമ്മദ് ഹാജിയുടെ അനുസ്മരണ ഗ്രന്ഥം 'മെട്രോ സ്മൃതി ' പ്രകാശിതമായി

LATEST UPDATES

6/recent/ticker-posts

മെട്രോ മുഹമ്മദ് ഹാജിയുടെ അനുസ്മരണ ഗ്രന്ഥം 'മെട്രോ സ്മൃതി ' പ്രകാശിതമായി

 കാസറഗോഡ്: നാല് പതിറ്റാണ്ട് കാലം മത- രാഷ്ട്രീയ- സാമൂഹിക- ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ അനുസ്മരണ ഗ്രന്ഥം 'മെട്രോ സ്മൃതി ' പ്രകാശിതമായി. കാസറഗോഡ് നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പ്രതിപക്ഷ ഉപ നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ആദ്യ പ്രതി കൈമാറിയാണ് പ്രകാശനം ചെയ്തത്.

മത, രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖർ മുതൽ സാധാരണക്കാർ വരെ ഓർമകൾ പങ്ക് വെക്കുന്ന പ്രൗഢമായ അനുസ്മരണ ഗ്രന്ഥം കേരള സംസ്ഥാന ന്യൂനപക്ഷ വിദ്യാഭ്യാസ സമിതിയാണ് പ്രസിദ്ധീകരിച്ചത്. സമിതിയുടെ സംസ്ഥാന ട്രഷററും ജില്ലാ ചെയർമാനുമായിരുന്നു മെട്രോ മുഹമ്മദ് ഹാജി.


 ഡോ.എം.പി.അബ്ദുസ്സമദ് സമദാനി.എം.പി, പി.എം.എ.സലാം, സി.ടി.അഹ്മദലി, ടി.ഇ.അബ്ദുല്ല, എ.അബ്ദുറഹ്മാൻ, കല്ലട്ര മാഹിൻ ഹാജി, എം.എൽ.എമാരായ എൻ.എ.നെല്ലിക്കുന്ന്, എ.കെ.എം.അശ്റഫ്, ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ഭാരവാഹികളായ സുബൈർ മാസ്റ്റർ നെല്ലിക്കാപ്പറമ്പ്, നടുക്കണ്ടി അബൂബക്കർ, മുഹമ്മദ് ഇബ്രാഹിം പാവൂർ, സി.മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട്, ബി.എസ്.ഇബ്രാഹിം മഞ്ചേശ്വരം, ജാബിർ ഹുദവി തൃക്കരിപ്പൂർ, മുഹമ്മദലി.പി.ചിത്താരി,ബഷീർ ചിത്താരി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments