മെട്രോ മുഹമ്മദ് ഹാജി സ്മാരക പുരസ്‌കാരം: ഡോ.കെ.പി ജയരാജനും അഷ്‌റഫ് താമരശ്ശേരിക്കും മുനീര്‍ കുമ്പളയ്ക്കും

മെട്രോ മുഹമ്മദ് ഹാജി സ്മാരക പുരസ്‌കാരം: ഡോ.കെ.പി ജയരാജനും അഷ്‌റഫ് താമരശ്ശേരിക്കും മുനീര്‍ കുമ്പളയ്ക്കും

 



കാഞ്ഞങ്ങാട്: ന്യൂനപക്ഷ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി വ്യവസായ പ്രമുഖനും മത രാഷ്ട്രീയ സാമൂഹിക രംഗത്ത് നിറ സാന്നിധ്യവുമായിരുന്ന മെ ട്രോ മുഹമ്മദ് ഹാജിയുടെ പേരില്‍ നല്‍കുന്ന മെട്രോ സ്മാരക പുരസകാരങ്ങള്‍ ഡോ.കെ.പി ജയരാജനും അഷ്‌റഫ് താമരശ്ശേരിക്കും അബ്ദുല്‍ മുനീര്‍ കുമ്പളയ്ക്കും നല്‍കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസം, വാണിജ്യം-വ്യവസായം, ജീവ കാരുണ്യം എന്നീ മേഖലകളില്‍ കഴിവ് മാനദണ്ഡമാക്കിയാണ് ഇവര്‍ക്ക് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.





എ.കെ.എം അഷ്‌റഫ് എം.എല്‍.എ, പയ്യന്നൂര്‍ കോളേജ് റിട്ട.പ്രിന്‍സിപല്‍ ഡോ.ജയചന്ദ്രന്‍ കീഴോത്ത്, മാതൃഭൂമി സ്റ്റാഫ് റിപോര്‍ട്ടര്‍ ഇ.വി ജയകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തിരിക്കന്നത്. 13ന് രാവിലെ കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടക്കുന്ന മെ ട്രോ അനുസ്മരണ യോഗത്തില്‍ മുന്‍ ആഭ്യന്തര മന്ത്രിയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പുരസ്‌കാര സമര്‍പ്പണവും നടത്തും. പ്രശസ്തി പത്രവും ശില്പവും ഇവര്‍ക്ക് സമ്മാനിക്കും.കാസര്‍കോട് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകനാണ് ഡോ.കെ.പി ജയരാജന്‍. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പരീക്ഷ കണ്‍ട്രോളര്‍, യേനപ്പായ ഡീംഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പരീക്ഷ കണ്‍ട്രോളര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുടാതെ നീലേശ്വരം നഗരസഭ ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.പ്രവാസി വ്യവസായി ആയ അഷ്‌റഫ് താമരശ്ശേരി 2002 മുതല്‍ കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി നാല്‍പതോളം രാജ്യങ്ങളിലായി ഏഴായിരത്തോളം പ്രവാസികളുടെ മൃത ദേഹങ്ങളാണ് അഷ്‌റഫിന്റെ കൈകളിലാണ് നാട്ടിലെത്തിയത്. 2015-ല്‍ അന്നത്തെ ഉപരാഷ്ട്രപതി ഡോ.ഹമീദ് അന്‍സാരിയില്‍ നിന്ന് പ്രവാസി ഭാരതീയ സമ്മാന്‍ അവര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ താമരശ്ശേരിക്ക് കിട്ടിയിട്ടുണ്ട്. മംഗലൂരു ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന മാക് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയരക്ടറും യുവ വ്യവസായിയുമാണ് മുനീര്‍ കുമ്പള. പത്ര സമ്മേളനത്തില്‍ ജൂറി അംഗം ഡോ.ജയചന്ദ്രന്‍ കീഴോത്ത്, ന്യൂനപക്ഷ വിദ്യഭ്യാസ സമിതി ജില്ലാ ജന.സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, സെക്രട്ടറി ബഷീര്‍ ആറങ്ങാടി, സംഘാടക സമിതിയംഗം മുഹമ്മദലി പീടികയില്‍ സംബന്ധിച്ചു

Post a Comment

0 Comments