കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി കറുത്ത തുണിയിട്ട് മൂടി പ്രതിഷേധം

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി കറുത്ത തുണിയിട്ട് മൂടി പ്രതിഷേധം

 



കാഞ്ഞങ്ങാട്: അമ്മയും കുഞ്ഞും ആശുപത്രി കറുത്ത തുണിയിട്ട് മൂടിയ ബാനർ സമരം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. ഉത്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും തുറക്കാത്ത സാഹചര്യത്തിൽ, എൻഡോ സൾഫാൻ ദുരിതരായ  ബളാന്തോട്ടെ അമ്മയുടേയും മകളുടേയും ഇരട്ട മരണത്തിൻ്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധ സൂചമായി കാഞങ്ങാട് നഗരത്തിൽ നൂറ്‌ കണക്കിന്‌ സമര പോരാളികളുടെ റാലിയും തുടർന്ന് അമ്മയും കുഞ്ഞും ആശുപത്രി മൂടൽ സമരവും സംഘടിച്ചത്. വ്യത്യസ്തമായ സമര മാർഗ്ഗം അവലംഭിച്ചത് നാടിന് കൗതുകവും സർക്കാരിന് താക്കീതുമായി.  


എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ബാനർ സമരം കാസറഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ ഉത്ഘാടനം   ചെയ്തു. കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷൻ അരമങ്ങാനം അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ: ഖാദർ മാങ്ങാട്, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജമീല അഹമ്മദ്,  കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി മുൻ ചെയർമാൻ വി.ഗോപി, കാഞ്ഞങ്ങാട് മുനിസിപ്പൽ കൗൺസിലർമാർ, അജാനൂർ പഞ്ചായത്ത് മെമ്പർമാർ, മഹമൂദ് കൈക്കമ്പ, മസ്ലിം ലീഗ് നേതാക്കളായ എ. ഹമീദ്ഹാജി, ബഷീർ വെള്ളിക്കോത്ത്, കൗൺസിലർ സി.കെ. റഹ്മത്തുള്ള, ബി.ജെ.പി. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻ്റ് പ്രശാന്ത് എം., കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എൻ.കെ. രത്നാകരൻ, യൂത്ത് കോൺഗ്രസ്സ് കാസറഗോഡ് ജില്ലാ പ്രസിഡൻ്റ് ബി.പി. പ്രദീപ് കുമാർ, കാഞ്ഞങ്ങാട് മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സി.യൂസുഫ് ഹാജി, തീയ്യ മഹാസഭാ കാസറഗോഡ് ജില്ലാ പ്രസിഡൻ്റ് പി.സി. വിശ്വംഭരൻ, കോട്ടച്ചേരി ബദ്രിയ മസ്ജിദ് ഇമാം റഷീദ് മൗലവി, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബാലകൃഷ്ണൻ കെ.പി., മത്സ്യതൊഴിലാളി കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് ശരത്ത് മരക്കാപ്പ്, ബി.ജെ.പി. കാഞങ്ങാട് മണ്ഡലം ട്രഷറർ ഗോപാലൻ എം., കാസറഗോഡ് ജില്ലാ എൻഡോസൾഫാൻ വിരുദ്ധ സമര സമിതി ജനറൽ കൺവീനർ കെ.ബി. മുഹമ്മദ് കുഞ്ഞി, സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ നേതാവ് ഇസ്മായിൽ ഖബർദാർ, ബഷീർ കൊല്ലമ്പാടി, ഷരീഫ് മുഗു, ഗീത ജോൺ, ജസ്സി മഞ്ചേശ്വരം, സിദ്ധീഖ് കൈക്കമ്പ, സൂര്യനാരായണ ഭട്ട്, ഹക്കീം ബേക്കൽ, അബ്ബാസ് ഹാജി കുന്നിൽ, കൂട്ടായ്മ ട്രഷറർ സലീം സന്ദേശം ചൗക്കി, അമ്പാടി നീലേശ്വരം, അബ്ദുൽ  ഖയ്യൂം കാഞങ്ങാട്, മുരളീധരൻ പടന്നക്കാട്, ഫൈസൽ ചേരക്കാടത്ത്, ഹരീഷ് ചന്ദ്രൻ കാഞങ്ങാട്, സിസ്റ്റർ ജയ ആൻ്റോ മംഗലത്ത്, ശ്രീവിദ്യാ പടന്നക്കാട്, അബ്ദുൽ നാസർ പി.കെ. ചാലിങ്കാൽ, സുമിത നീലേശ്വരം, മാലതി, സൗപ്പർണ്ണേഷ്, പ്രീത സുധീഷ്, അൻവർ ടി.ഇ., മജീദ് ചിത്താരി തുടങ്ങിയവർ റാലിക്കും ബാനർ മതിൽ സമരത്തിനും നേതൃത്വം കൊടുത്തു. എയിംസ് കാസറഗോഡ് കൂട്ടായ്മ ജനറൽ സെക്രട്ടറി നാസർ ചെർക്കളം സ്വാഗതവും കോർഡിനേറ്റർ ശ്രീനാഥ് ശശി ടി സി വി നന്ദിയും പറഞ്ഞു.

Post a Comment

0 Comments