തിങ്കളാഴ്‌ച, ജൂൺ 13, 2022


വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവർ സിഐഎസ്എഫ് കസ്‌റ്റഡിയിൽ. എയർപോർട്ട് അതോറിറ്റിയുടെ റിപ്പോർട് ലഭിച്ചാലുടൻ പോലീസ് കേസെടുക്കും. ഏത് വകുപ്പ് ചുമത്തണമെന്ന കാര്യത്തിൽ നിയമപരിശോധന നടത്തും. ഇവരെ വലിയതുറ പോലീസിന് കൈമാറും.


യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ളോക്ക് പ്രസിഡണ്ട് ഫര്‍ദ്ദീന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരാണ് കസ്‌റ്റഡിയിൽ ഉള്ളത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വിമാനത്തിനുള്ളില്‍ ഇവരെത്തിയത്.


മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പ്രതിഷേധക്കാരെ തള്ളിമാറ്റി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.


അതേസമയം യുവാക്കളെ വിമാനത്തില്‍ പ്രവേശിപ്പിച്ചതില്‍ ഒരു വീഴ്‌ചയും സംഭവിച്ചിട്ടില്ലെന്നാണ് എയർപോർട്ട് എസ്എച്ച്ഒ ആവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരെയും പരിശോധിച്ചിരുന്നതായി അധികൃതർ പറയുന്നു. യുവാക്കളുടെ ആവശ്യം ന്യായമായിരുന്നു എന്നും അതാണ് കയറ്റി വിട്ടതെന്നാണ് എയർപോർട്ട് പോലീസിന്റെ വാദം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ