ഇരുകാലുകളിലും വെച്ചുകെട്ടി സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ യാത്രക്കാരൻ അറസ്റ്റിൽ

ഇരുകാലുകളിലും വെച്ചുകെട്ടി സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ യാത്രക്കാരൻ അറസ്റ്റിൽ

 


കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും വൻ സ്വര്‍ണ്ണ വേട്ട. സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിലായി. നാദാപുരം സ്വദേശി ജുനൈദാണ് അറസ്റ്റിലായത്. രണ്ടേകാൽ കിലോ സ്വർണം പൊലീസ് പിടികൂടി.  ദേഹത്ത് വച്ചുകെട്ടി സ്വർണം കടത്താനാണ് ഇയാൾ ശ്രമിച്ചത്. 


വിമാനമിറങ്ങി ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചത്.  ഇരുകാലുകളിലും വെച്ചുകെട്ടിയായിരുന്നു ജുനൈദ് സ്വർണം കടത്തിയത്.  


കരിപ്പൂരിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ടു പേരെ കസ്റ്റംസ് നേരത്തെ പിടികൂടിയിരുന്നു. കുറ്റ‍്യാടി സ്വദേശി മുഹമ്മദ്‌ അനീസ്, കുന്നമംഗലം സ്വദേശി കബീർ എന്നിവരാണ് പിടിയിലായത്. ഇതിന് പിന്നാലെയാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയവരിൽ നടത്തിയ പരിശോധനയിൽ പൊലീസ് സ്വര്‍ണ്ണം പിടിച്ചത്. 


കഴിഞ്ഞ രണ്ട് മാസത്തിനിടെ 35 സ്വർണക്കടത്ത് കേസുകളാണ് കരിപ്പൂരിൽ പൊലീസ് പിടികൂടിയത്. 17 കോടിയോളം രൂപ വില വരുന്ന 32 കിലോയോളം സ്വർണം പൊലീസ് പിടികൂടിയിരുന്നു. 

Post a Comment

0 Comments