ഫ്രൈപാൻ ഉപയോഗിച്ച് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെതിരെ ബേക്കൽ പോലീസ് കേസെടുത്തു

LATEST UPDATES

6/recent/ticker-posts

ഫ്രൈപാൻ ഉപയോഗിച്ച് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെതിരെ ബേക്കൽ പോലീസ് കേസെടുത്തു

 


പള്ളിക്കര: ഫ്രൈ പാൻ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. കുണിയയിലെ കെ.എം.മൈമൂന 37യുടെ പരാതിയിൽ ഭർത്താവ് മുഹമ്മദ് ബഷീറിനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്. 

കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ വെച്ചാണ് സംഭവം. കൂടുതൽ സ്ത്രിധനമാവശ്യപ്പെട്ട്ഫ്രൈ പാൻ കൊണ്ട് തലക്കടിച്ചെന്നും ഒഴിഞ്ഞ് മാറിയില്ലെങ്കിൽ മരണം സംഭവിക്കുമായിരുന്നുവെന്നാണ് പരാതി. അടി തടഞ്ഞതിൽ ഇടതു കൈക്ക് പരിക്കേറ്റു

Post a Comment

0 Comments