പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച 19കാരൻ അറസ്‌റ്റിൽ

LATEST UPDATES

6/recent/ticker-posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച 19കാരൻ അറസ്‌റ്റിൽ

 


മലപ്പുറം
ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ച 19കാരന്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഭീഷണിപ്പെടുത്തി ആറിലധികം തവണ പീഡിപ്പിച്ചുവെന്നാണ് പരാതി.


മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണില്‍തൊടി റയാൻ (19) ആണ് പിടിയിലായത്. അരീക്കോട് എസ്എച്ച്ഒ സിവി ലൈജുമോന്‍ ആണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രതി പെണ്‍കുട്ടിയെ ആറില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടി പ്രതിയെ പേടിച്ച് പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല.


തുടര്‍ന്ന് ഇക്കഴിഞ്ഞ മെയ് 20നാണ് പ്രതി പെണ്‍കുട്ടിയെ വീണ്ടും പീഡനത്തിന് ഇരയാക്കിയത്. അരീക്കോട് നിന്നും പ്രതി പെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയി ഒതായിയില്‍ വെച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.


എന്നാല്‍ കഴിഞ്ഞ ദിവസം പ്രതിയുടെ ഭീഷണിയില്‍ പെണ്‍കുട്ടിയുടെ മനോനില തകരാറിലായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് പെണ്‍കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ അരീക്കോട് പോലീസ് കേസെടുത്തു.


ഇന്നലെ രാത്രിയില്‍ പ്രതിയുടെ വീട്ടില്‍ വെച്ചാണ് അറസ്‌റ്റ് ചെയ്‌തത്‌. പിടിയിലായ പ്രതിക്ക് എതിരെ പോക്‌സോ പ്രകാരം കേസെടുത്തു. മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

Post a Comment

0 Comments